എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ദിഷ പട്ടാണി ധോണിയുടെ കാമുകിയായി എത്തുന്നു
ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമയില്‍ ധോണിയുടെ മുന്‍ കാമുകിയായി നടി ദിഷ പട്ടാണി അഭിനയിക്കും. മുന്‍ മിസ്സ് ഇന്ത്യ കൂടിയായ ദിക്ഷ ചിത്രത്തില്‍ അഭിനയിക്കാന്‍ റാഞ്ചിയിലെത്തി. ബോളിവുഡ് നടന് ടൈഗര്‍ ഷെറോഫിന്റെ കാമുകി കൂടിയാണ് ദിഷ പട്ടാണി.
ധോണിയുടെ പേരുമായി ചേര്‍ത്ത് പല നടിമാരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതെല്ലാം ഗോസിപ്പായി അവസാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഗോസിപ്പുകള്‍ക്ക് സാമ്യമുള്ള രീതിയില്‍ ഉള്ള ഒരു നടി ദിഷ മാത്രമായിരുന്നു.
നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ധോണിയുടെ ജീവ ചരിത്രച്ചിത്രം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നായകന് സുഷാന്ത് സിംഗിന് പറ്റിയ ജോഡിയാണ് ദിഷയെന്ന് നീരജ് പാണ്ഡെ പറഞ്ഞു. അതേസമയം യഥാര്‍ഥ ജീവിതത്തില്‍ ആരായിരുന്നു ധോണിയുടെ കാമുകിയെന്നതു വ്യക്തമല്ല. എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയില്‍ ധോണിയുടെ ഭാര്യയായി വേഷമിടുന്നത് കിയാര അദ്വാനിയാണ്. പിതാവ് പാന്‍ സിംഗിന്റെ വേഷം അനുപം ഖേറും കൈകാര്യം ചെയ്യുന്നു. ജോണ്‍ ഏബ്ര ഹാം, രാംചരണ്‍, വരുണ്‍ ധവാന്, അര്ജുന് കപൂര്‍ എന്നിവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. സെപ്തംബറില്‍ ചിത്രം തിയറ്ററുകളിലെത്തും. 2016 സെപ്റ്റംബര്‍ 2 ണ്ടിനാണ് ചിത്രം ടിയറ്ററുകളില് എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha