പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്
പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നിലവില്‍ ഇരു താരങ്ങളും പാക് ക്രിക്കറ്റ് ടീം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
പാക് വനിതാ ടീം വെസ്റ്റ് ഇന്‍ഡീസ് ടീമുമായി സ്വന്തം മണ്ണില്‍ പരമ്പര കളിക്കാനൊരുങ്ങുന്നതിനിടെയാണ് നിര്‍ണായക താരങ്ങള്‍ക്ക് പരിക്കേറ്റത്. ഇരുവര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായി പാക് ക്രിക്കറ്റ് ബോര്‍ഡ് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. വിന്‍ഡീസുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടി20, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളാണ് കളിക്കാനൊരുങ്ങുന്നത്. ഈ മാസം 18 മുതലാണ് പോരാട്ടം. അപ്പോഴേക്കും ഇരുവരും പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha