തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍
തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍. സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവര്‍കൂസന്‍ ഈ നേട്ടം കൈവരിച്ചത്. ഏറ്റവുമൊടുവില്‍ യൂറോപ ലീഗ് രണ്ടാംപാദ സെമിയിലായിരുന്നു അവിശ്വസനീയ പ്രകടനം കാഴ്ചവച്ചത്.
എഎസ് റോമയെ അവസാന നിമിഷം 2-2ന് തളച്ച് മുന്നേറി. പരിക്കുസമയത്തായിരുന്നു സമനില ഗോള്‍ പിറന്നത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-2ന് കിരീടപ്പോരിന് യോഗ്യത നേടി. യൂറോപ്യന്‍ ഫുട്ബോളിലെ റെക്കോഡാണ് ജര്‍മന്‍ ക്ലബ്ബിന്റെ പേരിലായത്. 59 വര്‍ഷം മുമ്പ് പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്ക കുറിച്ച റെക്കോഡ് മാഞ്ഞു.അന്ന് 48 കളിയില്‍ ബെന്‍ഫിക്ക അജയ്യരായി കുതിച്ചിരുന്നു. ജര്‍മന്‍ ലീഗില്‍ ചാമ്പ്യന്‍മാരായ ലെവര്‍കൂസെന്‍, ജര്‍മന്‍ കപ്പിലും ഫൈനലിലുണ്ട്.
യൂറോപ ലീഗില്‍ അറ്റ്ലാന്റയാണ് എതിരാളി. മൂന്ന് കിരീടം അവര്‍ കൊതിക്കുന്നുണ്ട്. സ്വന്തംതട്ടകത്തില്‍ റോമയോട് തോറ്റു എന്ന് കരുതിയിടത്തുനിന്നാണ് ലെവര്‍കൂസെന്‍ ഉയിര്‍ത്തെഴുന്നേറ്റത്. 1-2ന് പിന്നിലായിരുന്നു. എന്നാല്‍ അവസാന വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെയാണ് 97-ാംമിനിറ്റില്‍ ജോസിപ് സ്റ്റാനിസിച്ച് സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു. ഈ സീസണില്‍ ഇത് 14 തവണയാണ് സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവര്‍കൂസന്‍ പരിക്കുസമയം ഗോള്‍ നേടുന്നത്.
ലിയാന്‍ഡ്രോ പരദെസിന്റെ ഇരട്ടഗോളില്‍ 82-ാംമിനിറ്റ് വരെ പിന്നിലായിരുന്നു. എന്നാല്‍, റോമയുടെ ജിയാന്‍ലൂക മാന്‍സിനിയുടെ പിഴവുഗോള്‍ തുണയായി. ഇരുപാദ സെമിയില്‍ മാഴ്സെയെ 4-1ന് വീഴ്ത്തിയാണ് അറ്റ്ലാന്റ ഫൈനല്‍ ഉറപ്പിച്ചത്. കലാശക്കളി 22ന് ഡബ്ലിനിലാണ് .
"
https://www.facebook.com/Malayalivartha