യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ജോര്‍ജിയയെ 3-1ന് തോല്‍പ്പിച്ച് തുര്‍ക്കി...
യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ജോര്‍ജിയയെ 3-1ന് തോല്‍പ്പിച്ച് തുര്‍ക്കി. നിര്‍ഭാഗ്യമാണ് ജോര്‍ജിയ മത്സരത്തില്‍ തോറ്റത്. ജോര്‍ജിയയുടെ പല ഗോള്‍ശ്രമങ്ങളും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍ ലഭിച്ച അവസരങ്ങളെ നന്നായി മുതലാക്കി തുര്‍ക്കി ജയം പിടിച്ചെടുത്തു.
25ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ മുന്നിലെത്തിയ തുര്‍ക്കിക്കെതിരേ 32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്‌സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി. എന്നാല്‍ 65-ാം മിനിറ്റില്‍ 19-കാരന്‍ ആര്‍ദ ഗുലെര്‍ നേടിയ കിടിലനൊരു ലോങ് റേഞ്ച്. ബുള്ളറ്റ് ഗോളില്‍ ലീഡെടുത്ത തുര്‍ക്കി, ഇന്‍ജുറി ടൈമില്‍ സമനില ഗോളിനായുള്ള ജോര്‍ജിയയുടെ ശ്രമത്തിനിടെ മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും സ്വന്തമാക്കി.
മത്സരത്തിന്റെ ആരംഭം മുതല്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണവുമായി കളം നിറഞ്ഞു. കരുത്തരായ തുര്‍ക്കിയെ ആത്മവിശ്വാസത്തോടെ നേരിട്ട ജോര്‍ജിയ തുടക്കം മുതല്‍ മത്സരം വാശിയേറിയതാക്കി. രണ്ട് ടീമും തുടക്കം മുതല്‍ ആക്രമിച്ചതോടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി.
ഡോര്‍ട്ട്മുണ്ട് സ്റ്റേഡിയത്തില്‍ കളിയിലുടനീളം ജോര്‍ജിയ പുറത്തെടുത്തത് യൂറോയിലെ തുടക്കക്കാരെന്ന കാര്യം മറന്നുകൊണ്ടുള്ള പോരാട്ടമാണ്.
"
https://www.facebook.com/Malayalivartha