സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്; അനുമതി ലഭിച്ചതായി സൂചന
ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. സ്‌പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായാണ് വിവരം. ഇതു സംബന്ധിച്ച പ്രഖ്യാപനവും അടുത്ത ദിവസം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലുണ്ടാകും.
കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക. നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ അന്ന് പറഞ്ഞിരുന്നു. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാല്‍ അര്‍ജന്റീനന്‍ ഫുട്ബോള്‍ അധികൃതര്‍ എത്തി ഗ്രൗണ്ട് പരിശോധിക്കും.
https://www.facebook.com/Malayalivartha