ഫുട്‌ബോള്‍ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവെച്ചുകൊന്നു
അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവച്ചുകൊന്നു. വെടിയേറ്റ 48കാരനായ സെസാര്‍ ഫ്‌ലോഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
കൊര്‍ഡോബ പ്രവിശ്യയില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. റഫറിയെ വെടിവെച്ച ഫുട്‌ബോള്‍ കളിക്കാരനെ പോലീസ് തിരയുകയാണ്. ഫ്‌ലോഴ്‌സിന് നേരെ ഇയാള്‍ മൂന്നു തവണ വെടിവെച്ചെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. തലയ്ക്കും നെഞ്ചിലും കഴുത്തിനുമാണ് വെടികൊണ്ടത്.
എതിര്‍ ടീമിലെ ഒരു കളിക്കാരനെ തള്ളിത്താഴെ ഇട്ടതിനാണ് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചത്. ചുവപ്പു കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് കളത്തിന് പുറത്തുപോയ താരം ബാഗില്‍ നിന്നും തൊക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കളിയ്ക്കിടെ പരുക്കേറ്റ ഫുട്‌ബോള്‍ താരം മരിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയില്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. മറ്റൊരു കളിക്കാരനായ വാല്‍ട്ടര്‍ സറാട്ടെയ്ക്ക് പരുക്കുപറ്റിയിട്ടുണ്ട്. പരുക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്.
അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവച്ചുകൊന്നു. വെടിയേറ്റ 48കാരനായ സെസാര്‍ ഫ്‌ലോഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha