ജിഷയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ജോലി ലഭ്യമായി
ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം വി.വി. ജിഷയുടെ വാടക വീട്ടിലേയ്ക്ക് സര്‍ക്കാര്‍ ജോലിക്കുളള ഉത്തരവെത്തി.
കഴിഞ്ഞ ദേശീയ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയപ്പോള്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയിരുന്നതാണ്.
പാലക്കാട് പറളിയുടെ താരമായിരുന്ന വി.വി.ജിഷ അന്തര്‍ സര്‍വകലാശാലാ മീറ്റിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും വെങ്കലം നേടിയിരുന്നു.
ഇപ്പോള്‍ പാലക്കാട് മേഴ്‌സി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ തലത്തില്‍ കേരളത്തിനു വേണ്ടി സ്വര്‍ണം വാരിക്കൂട്ടിയിരുന്ന ജിഷയെ സര്‍ക്കാരിന് അധികനാള്‍ കണ്ടില്ലെന്നു നടിക്കാനായില്ല.
കഴിഞ്ഞ ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ രാജ്യത്തിനു വേണ്ടി സ്വര്‍ണം നേടാനും ജിഷയ്ക്കു കഴിഞ്ഞിരുന്നു. കൂലിത്തൊഴിലാളികളായ കാഞ്ഞിരപ്പുഴ വീണ്ടക്കുന്ന് വേലായുധന്‍ -വിജയകുമാരി ദമ്പതികളുടെ മൂന്ന് പെണ്‍മക്കളില്‍ മൂത്തയാളാണു ജിഷ.
കാഞ്ഞിരപ്പുഴയിലെ നാല് സെന്റ് സ്ഥലത്തെ പൊളിഞ്ഞ് വീഴാറായ കൊച്ചു വീടാണ് ഈ കുടുംബത്തിനു സ്വന്തമായുളളത്. ഇവിടെ താമസിക്കാനാകാത്തതിനാല്‍ പറളി സ്‌കൂളിന് സമീപത്തെ വാടകവീട്ടിലാണു കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha