മുരളിയുടെ ഓര്‍മകളില്‍
രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാന സ്കൂള്‍ കായികമേള അനന്തപുരിയില്‍ എത്തുമ്പോള്‍ വേദനപ്പിക്കുന്ന ചില ഓര്‍മകള്‍ കൂടി ഒപ്പം എത്തുന്നു. 2010ല്‍ ഇവിടെ നടന്ന കായിക മേളയിലാണ് ഏഷ്യന്‍ മെഡല്‍ ജേതാവ് മുരളിക്കുട്ടന് അകാലത്തില്‍ നമ്മോട് വിടപറഞ്ഞത്. കായിക കേരളത്തിന്റെ വലിയൊരു നഷ്ടം! അച്ഛന് മരിച്ചതറിയാതെ ട്രാക്കില്‍ കുതിച്ച മകന് സുജിത് കുട്ടന്റെ സ്വര്‍ണനേട്ടം കണ്ണീരോടെ കേരളം ഏറ്റെടുത്തു. ഭര്‍ത്താവിന്റെ ഓര്‍മകളുറങ്ങുന്ന ട്രാക്കിലേക്ക് താരങ്ങളുമായി ഭാര്യ മേഴ്സിക്കുട്ടന്‍ എത്തിയിട്ടുണ്ട്. മകന് സുജിത്തിനെ സംഘാടകര്‍ ക്ഷണിച്ചിരുന്നെങ്കിലും എത്തിയിട്ടില്ല.
മേഴ്സിക്കുട്ടന്‍ അക്കാദമിയില്‍ നിന്ന് ആറംഗങ്ങളാണ് ട്രാക്കിലിറങ്ങുന്നത്. പ്രിയപ്പെട്ട പരീശീലകനായി ഒരു സ്വര്‍ണം എങ്കിലും നേടണമെന്ന ആഗ്രഹത്തിലും വാശിയിലും ആണവര്
https://www.facebook.com/Malayalivartha