വിജേന്ദറിനെ തോല്‍പ്പിക്കാന്‍ പാമ്പിന്‍ രക്തത്തിന്റെ പിന്‍ബലം തേടി അലക്‌സാണ്ടര്‍ ഹോര്‍വത്
ഇന്ത്യയുടെ ഒളിമ്പിക് മെഡര്‍ ജേതാവായ വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗിലേയ്ക്കു തിരിഞ്ഞിട്ട് അധികകാലം ആയിട്ടില്ല. എങ്കിലും ഇതുവരെ പ്രൊഫഷണല്‍ റിംഗില്‍ പരാജയമറിഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ വിജേന്ദ്രറുമായുള്ള ഏറ്റുമുട്ടലിനൊരുങ്ങുന്ന താരങ്ങള്‍ എന്തൊക്കെ ചെയ്താല്‍ വിജേന്ദ്രറിനെ തോല്‍പ്പിക്കാനാവും എന്നു മുന്‍കൂട്ടി കാണുവാനും തയ്യാറെടുപ്പുകള്‍ നടത്തുവാനും ഈയിടെയായി ശ്രമിക്കാറുണ്ട്.
ഈ വരുന്ന മാര്‍ച്ച12-നാണ് വിജേന്ദറിന്റെ അടുത്ത മത്സരം. അത് ഹംഗറിക്കാരനായ അലക്‌സാണ്ടര്‍ ഹോര്‍വതുമായിട്ടാണ്. ഇടിക്കൂട്ടിലേയ്ക്ക് കയറാനുള്ള ദിവസം അടുക്കുന്തോറും എതിരാളിയുടെ മേല്‍ മാനസിക വിജയം നേടാനുള്ള മത്സര തന്ത്രങ്ങള്‍ തേടുകയാണ് അലക്‌സാണ്ടര്‍ ഹോര്‍വത്.
വിജേന്ദറിന്റെ പ്രൊഫഷണല്‍ ബോക്‌സിംഗ് രംഗത്തെ ആദ്യ മൂന്നു മത്സരങ്ങളും നോക്ക് ഔട്ട് വിജയങ്ങളായിരുന്നു എന്നത് അലക്‌സാണ്ടറെ തീര്‍ച്ചയായും അലട്ടുന്നുണ്ടാവും. തന്മൂലമാവും രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് 20-കാരനായ അലക്‌സാണ്ടര്‍ ഒരു പ്രഖ്യാപനം നടത്തിയത്.
വിജേന്ദറുമായുള്ള മത്സരത്തിനായുള്ള തയ്യാറെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അലക്‌സാണ്ടര്‍ ഹോര്‍വത് തന്റെ ഭക്ഷണകാര്യത്തില്‍ വരുത്തിയിട്ടുള്ള മാറ്റമാണ്. അലക്‌സാണ്ടര്‍ പാമ്പിന്റെ രക്തം തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം.
സ്ഫടികമെന്ന സിനിമയില്‍ നായകന്‍ തന്റെ കരുത്തിന്റെ രഹസ്യം മുട്ടനാടിന്റെ ചോരയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. അതുപോലെയാണ് എതിരാളിയെ വീഴ്ത്താന്‍ കരുത്തുപകരുന്നത് പാമ്പിന്റെ ചോരയാണെന്ന് കക്ഷിയുടെ തുറന്നുപറച്ചില്‍.
പണ്ടു കാലം മുതലേ തങ്ങളുടെ കുടുംബാംഗങ്ങളില്‍ പലരും പാമ്പിന്‍രക്തം കുടിക്കുമായിരുന്നുവെന്നും അടുത്തിടെയായി താനും അത് ഉപയോഗിച്ചു തുടങ്ങിയെന്നുമാണ് പ്രഖ്യാപനം. പാമ്പിന്‍ രക്തം കുടിച്ചതിനുശേഷം പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍ വര്‍ദ്ധിത വീര്യമാണ് തനിക്കെന്നാണ് അലക്‌സാണ്ടറിന്റെ പക്ഷം. തുര്‍ക്കികളുമായുള്ള പടയോട്ടത്തില്‍ ജയിക്കാന്‍ ഹംഗറി് സൈനികര്‍ പാമ്പിന്‍ രക്തമാണ് കുടിച്ചതെന്നും, വിജേന്ദറിനെതിരെ ജയിക്കാനാണ് താന്‍ ഇതു കുടിക്കുന്നതെന്നുമാണ് അലക്‌സാണ്ടറുടെ അവകാശവാദം. അണലിയുടെ രക്തമാണ് അലക്‌സാണ്ടറിനു പ്രിയപ്പെട്ടതത്രേ.
ഇംഗ്ലണ്ടില്‍ വച്ചാണ് 12-നുള്ള മത്സരം. ചോര കുടിക്കുകയും പരിചയസമ്പത്തിന്റെ പിന്‍ബലം കൂടുതലുണ്ടെങ്കിലും ഹോര്‍വത് സമ്മതിക്കുന്നു വീജേന്ദര്‍ കരുത്തനായ എതിരാളിയാണെന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha