കളിയിലെ കേമനായ കോഹ്ലി തന്നെ സോഷ്യല്‍ മീഡിയ താരവും
നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച കോഹ്ലിയുടെ വീര സാഹസിക കഥകളാണ് സോഷ്യല്‍ മീഡിയയില്‍. അതേസമയം കോഹ്‌ലിയുടെ മികച്ച പ്രകടനത്തിനൊടുവില്‍ ധോണി ഫിനിഷറുടെ റോള്‍ ഏറ്റെടുത്തതുംട്രോളര്‍മാര്‍ ആഘോഷിച്ചിട്ടുണ്ട്.
കോഹ്‌ലി മാത്രം മതി ഇന്ത്യന്‍ ജയത്തിനെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ഒന്നടങ്കം പറയുന്നത്. ശിഖാര്‍ ധവാനും രോഹിത് ശര്‍മയും സുരേഷ് റെയ്‌നയൊന്നും ഒരു ആവശ്യമില്ലെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. അതേസമയം ധോണിയും കോഹ്‌ലിയും ഒരുമിച്ച് ക്രീസില്‍ നില്‍ക്കുന്നതും പ്രകീര്‍ത്തിക്കുന്നവരുണ്ട്.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആവേശകരമായ മത്സരത്തില്‍ കോഹ്‌ലിയുടെ കലിതുള്ളിയുള്ള ഇന്നിംഗ്‌സാണ് കാണാനായത്. റണ്‍ പിന്തുടരുന്നതിനുള്ള തന്റെ മിടുക്ക് ഇന്ത്യന്‍ ഉപനായകന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഓസ്‌ട്രേലിയയുടെ 160 റണ്‍ പിന്തുടര്‍ന്ന ഇന്ത്യ കോഹ്‌ലിയുടെ 82 റണ്ണിന്റെ മികവില്‍ അഞ്ച് പന്ത് ശേഷിക്കെ വിജയത്തിലെത്തി. പുറത്താകാതെ നിര്‍ണായക ഇന്നിംഗ്‌സ് കളിച്ച കോഹ്‌ലി തന്നെയായിരുന്നു കളിയിലെ കേമനും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha