കോഹ്‌ലി കുടിക്കുന്നത് ലീറ്ററിന് 600 രൂപ വിലയുള്ള മിനറല്‍ വാട്ടര്‍
മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ക്രിക്കറ്റ് ബോള്‍ ഇരട്ടി വേഗത്തില്‍ മഹേന്ദ്രസിങ് ധോണി പണ്ടു സിക്‌സര്‍ പറത്തിയപ്പോള്‍ എല്ലാവരും ചോദിച്ചു, ഇവനൊക്കെ എന്താ കഴിക്കുന്നത്? ദിവസവും ആറു ലീറ്റര്‍ പാല്‍ എന്നായിരുന്നു കണ്ടെത്തല്‍. (അതൊരു കെട്ടുകഥയായിരുന്നെന്നു പിന്നീടു തെളിഞ്ഞു!) ട്വന്റി20 ലോകകപ്പായതോടെ വിരാട് കോഹ്‌ലിയെക്കുറിച്ചും ഈ സംശയം തോന്നിയിട്ടുണ്ടാകാം.
ദിവസവും ലീറ്ററിന് 600 രൂപ വിലയുള്ള മിനറല്‍ വാട്ടര്‍ കുടിക്കുന്നയാളാണ് വിരാട് കോഹ്‌ലി. ഫ്രഞ്ച് കമ്പനിയായ എവിയന്റെ മിനറല്‍ വാട്ടറാണ് ഇത്. ആല്‍പ്‌സ് പര്‍വതനിരകളിലെ അരുവികളില്‍ നിന്നെടുത്ത ശുദ്ധജലം. വിദേശരാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കുമ്പോള്‍ ആട്ടിന്‍കുട്ടിയുടെ മാംസവിഭവങ്ങള്‍, പിങ്ക് സാല്‍മണ്‍ മല്‍സ്യം കൊണ്ടുള്ള രുചികരമായ ഭക്ഷണം എന്നിവ കോഹ്‌ലിയുടെ മെനുവിലുണ്ടാകും. അമ്മയുടെ കണ്ണുവെട്ടിച്ച് കുട്ടി കട്ടുതിന്നുന്നതു പോലെ ഇടയ്ക്ക് നല്ല ഒന്നാന്തരം ചോക്‌ലേറ്റുകളും കോഹ്‌ലി അകത്താക്കും!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha