അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി മോശമായി സംസാരിച്ചു
മുന്‍ സ്‌പോര്‍ട്‌സ് താരവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ മോശമായി സംസാരിച്ചതായി പരാതി. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജു പരാതി നല്‍കി. എല്ലാവരും കാത്തിരുന്നു കണ്ടോ... അഞ്ജു അടക്കം സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ ഇ.പി.ജയരാജന്‍ ഭീഷണി മുഴക്കി. മുഖ്യമന്ത്രിയെ ഇ.പി.ജയരാജന്റെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ചത് സ്വന്തം നിലപാടു ശക്തമായി വ്യക്തമാക്കിയശേഷമാണ് അഞ്ജു നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചത്.
അഞ്ജുവിനെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചാണു മടക്കിയയച്ചത്. ഏതായാലും അഭിമാനം അടിയറ വച്ചു പുറത്തുപോകാന്‍ താനില്ലെന്ന നിലപാടിലാണ് അഞ്ജു. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു ബെംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha