മെസി വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് അര്‍ജന്റൈന്‍ പ്രസിഡന്റ്
ശതാബ്ദി കോപ്പയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വിരമിച്ച സൂപ്പര്‍ താരം ലയണല്‍ മെസി തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറികോ മക്രി ഈ ആവശ്യമുന്നയിച്ച് മെസിയുമായി സംസാരിച്ചു.
ടെലിഫോണില്‍ മെസിയുമായി സംസാരിച്ച മക്രി മെസിയോട് ദേശീയ ടീമിനൊപ്പം ഇനിയുമുണ്ടാവണമെന്നും വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യമൊന്നടങ്കം മെസിയെ ഓര്‍ത്ത് അഭിമാനംകൊള്ളുന്നുവെന്നു പറഞ്ഞ മക്രി വിമര്‍ശകരുടെ നാവടപ്പിക്കാന്‍ ഇനിയും മെസി കളിക്കളത്തിലുണ്ടായേ മതിയാകൂ എന്നും ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha