ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമേ അറിയൂ, കോടതി വിധിക്കെതിരെ മെസ്സി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും
ലോകഫുട്ബാളര്‍ മെസ്സിക്കെതിരെ കോടതി നികുതി വെട്ടിപ്പു കേസില്‍ 21 മാസം തടവ് ശിക്ഷയും 20 ലക്ഷം യൂറോ പിഴയും വിധിച്ചതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മെസ്സിയുടെ അഭിഭാഷകര്‍. നികുതി വെട്ടിപ്പു കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
വിചാരണക്കിടയില്‍ മെസ്സി തനിക്കു ഫുട്ബാള്‍ കളിക്കാന്‍ മാത്രമേ അറിയു, ഫുട്‌ബോളിനെക്കുറിച്ച് മാത്രമായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. പണമിടപാടുകളുമായ രേഖകളില്‍ ഒപ്പു വയ്ക്കുക മാത്രമായിരുന്നു ഇതുവരെ ചെയ്തിരുന്നത് എന്നു കോടതിയെ അറിയിച്ചു.
ഉറുഗ്വായ്, ബെലീസ്, സ്വിറ്റ്സര്‍ലണ്ട്, യു.കെ എന്നിവടങ്ങളിലെ വിവിധ കമ്പനികള്‍ക്ക് മെസിയുടെ ചിത്രങ്ങളുടെ പകര്‍പ്പാവകാശം വിറ്റതിലൂടെ ലഭിച്ച വരുമാനം സ്പാനിഷ് അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന കേസിലാണ് കോടതി മെസ്സിക്കെതിരെ നികുതി വെട്ടിപ്പ് കേസില്‍ തടവ് ശിക്ഷയും പിഴയും വിധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha