പ്രശസ്ത കാളപ്പോരുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു; ദുരന്തം ഭാര്യ കണ്ടുനില്‍ക്കെ
സ്‌പെയിനിലെ പ്രശസ്തനായ കാളപ്പോരുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു. ഭാര്യ അടക്കം നൂറുകണക്കിനു കാണികള്‍ക്കു മുന്നില്‍ വിക്ടര്‍ ബാറിയോ (29) ദാരുണമായി കൊല്ലപ്പെട്ടത് കിഴക്കന്‍ സ്‌പെയിനിലെ ടെറൂര്‍ പട്ടണത്തില്‍ നടന്ന കാളപ്പോരിലാണ്. പോരിനിടെ കാളയുടെ കൊമ്പ് ബാറിയോയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുകയായിരുന്നു. കുത്തേറ്റതിനെത്തുടര്‍ന്നു മലക്കം മറിഞ്ഞു നിലത്തുവീണ ബാറിയോ പിന്നീട് അനങ്ങിയില്ല. ടിവിയില്‍ തല്‍സമയം പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങള്‍ പിന്നീടു സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിക്ടര്‍ ബാറിയോയുടെ ജീവന്‍ രക്്ഷിക്കാനായില്ല. അതിനിടെ, കാളപ്പോരുകാരനെ പോരിനിടയില്‍ കൊല്ലുന്ന കാളയുടെ അമ്മയെ കൊല്ലുന്ന പതിവനുസരിച്ച് ബാറിയോയെ കൊന്ന കാളയുടെ അമ്മയേയും കൊല്ലാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നറിഞ്ഞത് മൃഗസംരക്ഷണപ്രവര്‍ത്തകരുടെ അതിനിശിതവിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
30 വര്‍ഷത്തിനുശേമാണു സ്‌പെയിനില്‍ കാളപ്പോരുകാരന്‍ പോരിനിടെ കൊല്ലപ്പെടുന്നത്. സ്‌പെയിനിലെ ഗ്രാമീണവിനോദമായ കാളയോട്ടങ്ങള്‍ക്കിടെ മരണങ്ങള്‍ പതിവാണെങ്കിലും കാളപ്പോരിനിടെ 1985-നുശേഷം ഇതാദ്യമായാണ് ഒരാള്‍ മരിക്കുന്നത്.
ഇതിനിടെ, പാംപ്ലോന ഗ്രാമത്തില്‍ നടന്ന വാര്‍ഷിക കാളയോട്ടത്തിനിടെയിലും ഒരാള്‍ കാളയുടെ കുത്തേറ്റു മരിച്ചു. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനു സമാനമായ ആഘോഷമായ കാളയോട്ടവിനോദങ്ങളില്‍ ശരാശരി പത്തു മരണമെങ്കിലും സ്‌പെയിനില്‍ പ്രതിവര്‍ഷം സംഭവിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha