കുറി തൊട്ട്, വെള്ളമുണ്ടും ചുറ്റി ഗജവീരനെപ്പോലെ മാത്യു ഹെയ്ഡൻ
ചൊവ്വാഴ്ച മധുര മീനാക്ഷി ക്ഷേത്രത്തിലെത്തിയ ഭക്തർ ആദ്യം അമ്പരന്നു, ക്ഷേത്ര നടയിലൂടെ വെള്ളമുണ്ടുടുത്ത് നെറ്റിയിൽ കുറിയിട്ടു വരുന്നയാൾ ആരെന്നു ഒരു സംശയം. അടുത്ത് വന്നപ്പോഴതാ മുന്നിൽ നിൽക്കുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായ മാത്യു ഹെയ്ഡൻ. മീനാക്ഷിയെ തൊഴുതു മടങ്ങാനെത്തിയ ഭക്തർക്കു ഹെയ്ഡനെ കണ്ടപ്പോൾ ആദ്യം അതിശയിച്ചു പോയി.
ക്രീസിൽ നിൽക്കുമ്പോൾ എതിരെ വരുന്ന ബൗളർ ആരായാലും പന്തടിച്ചു പറത്തിയിരുന്ന ശീലമായിരുന്നു ഹെയ്ഡന്റേത്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ പ്രചാരണപരിപാടികള്‍ക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്‍. തമിഴ്‌നാട്ടിലെ യുവക്രിക്കറ്റര്‍മാര്‍ക്ക് പരിചയസമ്പന്നരായ ലോകോത്തര താരങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ്
പ്രീമിയര്‍ ലീഗെന്ന് ഹെയ്ഡന്‍ പറഞ്ഞു. ഓസീസ് മുന്‍ താരങ്ങളായ മൈക്കല്‍ ബെവന്റെയും ബ്രെറ്റ് ലീയുടെയും ശിക്ഷണം ടിഎന്‍പിഎല്‍ താരങ്ങള്‍ക്ക് വലിയ ഗുണം ചെയ്യും. മികച്ച പ്രകടനത്തോടെ അവര്‍ക്ക് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്ടീ മില്‍ ഇടംപിടിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രദര്‍ശനത്തിനു ശേഷം മധുരയിലെ വേലമ്മാള്‍, ത്യാഗരാജര്‍ കോളജുകളിലും സന്ദര്‍ശനം നടത്തിയ താരം മധുര ജില്ലാ
ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളും കളിക്കാരുമായും സംവദിച്ചു. ഇന്ന് തിരുനെല്‍വേലിയിലെത്തുന്ന ഹെയ്ഡന്‍ വ്യാഴാഴ്ച ഓസ്‌ട്രേലിയയിലേക്കു തിരിച്ചുപോകും. സെപ്റ്റംബറില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി അദ്ദേഹം വീണ്ടും തമിഴ്‌നാട്ടിലെത്തും.
https://www.facebook.com/Malayalivartha