മെസ്സി തീരുമാനം പിന്‍വലിക്കുന്നു ; ദേശീയ ടീമിലേക്കു മടങ്ങി വരാനുള്ള താല്പര്യം പ്രകടിപ്പിച്ചത് അര്‍ജന്റീനയുടെ പുതിയ കോച്ച് ബൗസയുമായുള്ള കൂടിക്കാഴ്ചയില്‍
കോപ്പ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ ടീമിലേക്കു തിരിച്ചു വാറന്‍ താല്പര്യം പ്രകടിപ്പിച്ചതായി അര്‍ജന്റീനയുടെ പുതിയ കോച്ച്. സപ്തംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് എഡ്ഗാര്‍ഡൊ ബൗസ മെസ്സിയെ ബാഴ്സലോണയില്‍ ചെന്നുകണ്ടത്.
ചര്‍ച്ചക്കിടയില്‍ മെസ്സി ദേശീയ ടീമിലേക്കു തിരിച്ചു വരുന്നതിനു താല്പര്യം പ്രകടിപ്പിച്ചതായാണ് ബൗസ അറിയിച്ചത്.
'ദേശീയ ടീമിലേക്ക് തിരിച്ചു വരാന്‍ മെസ്സി ആഗ്രഹിക്കുന്നുവെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. തിരിച്ചുവരാന്‍ അതിയായി ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലാണ് മെസ്സി ഇപ്പോള്‍. അര്‍ജന്റീനയുടെ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് മെസ്സിയെ ഒരിക്കല്‍ കൂടി ഫോണില്‍ ബന്ധപ്പെടുമെന്നും ബൗസ പറഞ്ഞു.
കോപ്പ അമേരിക്കയുടെ ഫൈനലില്‍ ചിലിക്കെതിരെ പരാജയപ്പെട്ടതും മെസ്സി അടിച്ച പെനാല്‍റ്റി പുറത്തേക്കു പോയതുമാണ് മെസ്സിയെ ദേശീയ ടീമില്‍ നിന്നു വിരമിക്കുന്നതിനു പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha