ജിംനാസ്റ്റിക്‌സ് വോള്‍ട്ട് വിഭാഗത്തില്‍ ദീപ കര്‍മാകര്‍ നാലാം സ്ഥാനത്ത്
ഒളിംപിക്‌സ് ഫൈനലിലെത്തിയ ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡുമായി ഇന്ത്യയുടെ ദിപ കര്‍മാകര്‍ നാലാം സ്ഥാനത്ത്. രാജ്യം മുഴുവന്‍ പ്രതീക്ഷയുമായി കാത്തിരിക്കുന്ന മല്‍സരം രാത്രി 11.17നായിരുന്നു. ജിംനാസ്റ്റിക്‌സ് വോള്‍ട്ട് വിഭാഗത്തിലാണ് ത്രിപുരക്കാരിയായ ഇരുപത്തിമൂന്നുകാരി മല്‍സരിക്കുന്നത്.
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വെങ്കലം നേടിയ ദിപ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മല്‍സരിച്ച ഏക ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് താരവുമാണ്. നേരത്തേ, റിയോയില്‍ത്തന്നെ നടന്ന ടെസ്റ്റ് ഈവന്റിലായിരുന്നു ദിപ ഒളിംപിക്‌സ് യോഗ്യത നേടിയത്.
ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്‌സ് ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറിയ ദിപ 52 വര്‍ഷത്തിനിടെ യോഗ്യത നേടുന്ന ആദ്യതാരവുമായി. 1964നു മുന്‍പു മൂന്ന് ഒളിംപിക്‌സുകളിലായി 11 പുരുഷതാരങ്ങള്‍ മല്‍സരിച്ചിരുന്നു. ജിംനാസ്റ്റിക്‌സിലെ അപകടംപിടിച്ച പ്രോഡുനോവ എന്ന അഭ്യാസത്തിലെ ലോകത്തിലെ മികച്ച താരങ്ങളിലൊരാള്‍കൂടിയാണു ദിപ.
https://www.facebook.com/Malayalivartha