ആ കാഴ്ച ഞെട്ടിപ്പിച്ചു.... ഡൈവിംഗ് താരങ്ങള്‍ വേര്‍ പിരിഞ്ഞതിന് പിന്നില്‍
ബ്രസില്‍ ടീമിലെ ഡൈവിങ് ജോഡികളാണു 17 കാരിയായ പെഡ്രോസ്സയും 20 കാരിയായ ഇന്‍ഗ്രിഡ് ഒലിവീറയും. ഒളിമ്പിക്‌സ് തീരും മുമ്പ് ഇരുവരും പിരിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഇരുവരും പിരയാനുള്ള കാരണം മാരത്തോണ്‍ സെക്‌സാണെത്രേ.
ഒരു ദിവസം രാത്രിയില്‍ മുറിയിലെത്തിയ പെഡ്രോസ്സയ്ക്കു സ്വന്തം മുറിയില്‍ കയറാന്‍ പോലും കഴിഞ്ഞില്ല. കാരണം ഒലിവീറയും മറ്റൊരു അത്‌ലറ്റും അവിടെ ബിസിയായിരുന്നു. പാവം 17 കാരി പെണ്‍കുട്ടി ഒരു ദിവസം മുഴുവന്‍ മുറിക്കു പുറത്തു കഴിയേണ്ടി വന്നു. എങ്ങനെ ദേഷ്യം വരാതിരിക്കും. എന്തായാലും ഇരുവരും മത്സരത്തില്‍ ഏറ്റവും മോശം പ്രകടനമാണു കാഴ്ച വെച്ചത്. ബ്രസീലിലെ തന്നെ കനോയിങ് താരം പെഡ്രോഗോണ്‍ക്ലേവായിരുന്നു ആ മുറി കീഴടക്കിയ താരമെന്നാണു പറച്ചില്‍.
ഇനി എന്തായാലും ഒലിവീറയ്‌ക്കൊപ്പം ഇല്ലെന്നും വ്യക്തിഗത മത്സരങ്ങളിലേയ്ക്കു തിരിയുകയാണെന്നും പെഡ്രോസ്സ വ്യക്തമാക്കി. ഒളിമ്പിക് വില്ലേജില്‍ സംഭവിച്ചതെല്ലാം തന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതിനെക്കുറിച്ചു പറയാന്‍ താല്‍പര്യം ഇല്ലെന്നും ഒലിവീറ പ്രതികരിച്ചു.
https://www.facebook.com/Malayalivartha