പങ്കെടുത്ത മൂന്നു ഒളിംപിക്‌സിലും എല്ലാത്തിലും സ്വര്‍ണമെന്ന ബഹുമതിയോടെ ജമൈക്കന്‍ ഇതിഹാസം വിടവാങ്ങി
പുലര്‍ച്ചെ നടന്ന പുരുഷന്‍മാരുടെ 4ഃ100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണം നേടിയതോടെ അപൂര്‍വ നേട്ടവുമായി ചരിത്രമെഴുതി ജമൈക്കുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. തനിക്ക് എതിരാളികളില്ലെന്ന് വീണ്ടും തെളിയിച്ച് വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് റിയോയില്‍ ട്രിപ്പിളും കഴിഞ്ഞ മൂന്ന് ഒളിംപിക്‌സുകളിലായി ട്രിപ്പിള്‍ ട്രിപ്പിളും തികച്ചാണ് ചരിത്രം കുറിച്ചത്. . റിയോയില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടിയാണ് ബോള്‍ട്ട് സ്പ്രിന്റ് ട്രിപ്പിള്‍ തികച്ചത്. 2008ല്‍ ബെയ്ജിങ്ങിലും 2012ല്‍ ലണ്ടനിലും ഈയിനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. ഇതോടെയാണ് ചരിത്രത്തിലാദ്യമായി ട്രിപ്പിള്‍ ട്രിപ്പിള്‍ തികയ്ക്കുന്ന താരമായി ബോള്‍ട്ട് മാറിയത്.
റിലേയില്‍ ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ജമൈക്കന്‍ ടീം സീസണിലെ മികച്ച സമയത്തോടെയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വര്‍ണമണിഞ്ഞത്. 4ഃ100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 37.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാകിയത്. സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അവസാന ഒളിമ്പിക്‌സില്‍ ബോള്‍ട്ട് സ്വന്തം പേരില്‍ കുറിച്ചു. 2008 ബെയ്‌ജെങിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 100 മീറ്റര്‍, 200 മീറ്റര്‍, 4ത100 മീറ്ററില്‍ ട്രിപ്പിള്‍ തികച്ച ബോള്‍ട്ട് റിയോയിലും അജയ്യനായാണ് ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയത്.
ഈ ഒളിംപിക്‌സിലെ ഏറ്റവും മികച്ചതും രസകരവുമായ ഒരു ഫൈനല്‍ മത്സരമായിരുന്നു പുരുഷന്മാരുടെ 200 മീറ്ററില്‍ നടന്നത്. വേഗത്തില്‍ തനിക്കു പകരക്കാരനില്ലെന്നു ഉറപ്പിച്ചു കൊണ്ട് ഉസൈന്‍ ബോള്‍ട്ട് തന്നെ ഫൈനലില്‍ സ്വര്‍ണ്ണം നേടുക തന്നെ ചെയ്തു. ഫിനിഷിംഗ് ലൈനിനു മുന്‍പ് വരെ വളരെ മുന്നിലായിരുന്ന ഉസൈന്‍ ബോള്‍ട്ടിനെ ഫിനിഷിങ് ലൈനിനു തൊട്ടു പിന്നില്‍ വച്ച് മറികടക്കാന്‍ ആന്ദ്രേ ഡി ഗ്രസ്സേ ശ്രമിച്ചത് ഉസൈന്‍ ബോള്‍ട്ട് പുഞ്ചിരിയോടെയാണ് നേരിട്ടത്. ഉസൈന്‍ ബോള്‍ട്ടിനെ മറികടക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ പുഞ്ചിരിയോടെ തന്നെ ആന്ദ്രേ ഡിഗ്രെസ്സെ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറിയത് ഫൈനലിലെ ആവേശകരമായ നിമിഷമായിരുന്നു.
37.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജപ്പാന്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ 37.64 ഫിനിഷിങ് ലൈന്‍ തൊട്ട് ഡി ഗ്രേസെ ഉള്‍പ്പെട്ട കാനഡ വെങ്കലവും നേടി. ബാറ്റണ്‍ കൈമാറിയതിലെ പിഴവ്മൂലം മൂന്നാമതെത്തിയ അമേരിക്കയെ അയോഗ്യരാക്കിയതോടെയാണ് കാനഡയ്ക്ക് അപ്രതീക്ഷിതമായി വെങ്കലം ലഭിച്ചത്. അതേസമയം, വനിതകളുടെ 4ഃ100 മീറ്ററില്‍ ജമൈക്കയെ തോല്‍പ്പിച്ച് യുഎസ് സ്വര്‍ണം തിരിച്ചുപിടിച്ചു. 41.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് യുഎസ് സ്വര്‍ണത്തിലേക്കെത്തിയത്.
https://www.facebook.com/Malayalivartha