ബോള്‍ട്ട് കെട്ടിപ്പിടിച്ച് കിടക്കുന്നത് ആരോടൊപ്പം..?
ആ പെണ്‍കുട്ടിയുമായി ഉസൈന്‍ ബോള്‍ട്ടിന് എന്തു ബന്ധം? ലോകമെങ്ങുമുള്ള ആരാധകര്‍ തലപുകയ്ക്കുകയാണ്. റിയോ ഒളിമ്പിക്‌സിലും ട്രിപ്പിള്‍ തികച്ചശേഷം ബോള്‍ട്ടിന്റെ മെഡല്‍നേട്ടത്തെക്കാള്‍ ആളുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഇതാണ്. ഒരു പെണ്‍കുട്ടിയുടെ കട്ടിലില്‍ നിന്നുള്ള സെല്‍ഫിയാണ് ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ചയ്ക്കു കാരണം.
ജാഡി ഡ്യൂട്ട് എന്ന ബ്രസീലിയന്‍ പെണ്‍കുട്ടി ഒരു ഫോട്ടോ ഫേസ്ബുക്കിലിട്ടു. ഒരു കറുത്ത യുവാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്നതാണ് ആദ്യ ചിത്രം. യുവാവിന്റെ മുഖം ദൃശ്യമല്ല. എന്നാല്‍, രണ്ടാമത്തെ സെല്‍ഫിയില്‍ അയാളുടെ മുഖം വ്യക്തം. അതേ, അതു ഉസൈന്‍ ബോള്‍ട്ട് തന്നെ. നഗ്‌നനായിട്ടാണ് ബോള്‍ട്ടിന്റെ കിടപ്പ്.
ബോള്‍ട്ടിനൊപ്പം യുവതി കിടക്കുന്ന ചിത്രം പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ എല്‍ ഗ്ലോബോ അടക്കമുള്ളവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈംഗികത്തൊഴിലാളിയാണ് ബോള്‍ട്ടിനൊപ്പം കിടന്നുറങ്ങിയതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. യുവതിയുടെ അഭിമുഖവും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്റെ കൂടെ കിടന്നയാള്‍ ഒളിമ്പിക് ചാമ്പ്യനാണെന്ന് അറിയില്ലെന്നാണ് യുവതി പറഞ്ഞത്. നിരവധി പെണ്‍സുഹൃത്തുക്കളുള്ള ബോള്‍ട്ട് ജമൈക്കന്‍ മോഡല്‍ കാസി ബെന്നെറ്റുമായി പ്രണയത്തിലാണ്. ഒളിമ്പിക്‌സിനുശേഷം വിവാഹമുണ്ടാകുമെന്ന് ബോള്‍ട്ട് തന്നെ വ്യക്തമാക്കിയിരുന്നു. മെഡലുമായി ബോള്‍ട്ട് ജമൈക്കയിലെത്തുമ്പോള്‍ കാമുകി പിണങ്ങിപ്പോകുമോയെന്ന് ഇനി കണ്ടറിയണം.
https://www.facebook.com/Malayalivartha