യുവരാജിന്റെ 6 സിക്‌സുകള്‍ക്ക് ഇന്ന് 9 വയസ്സ്
ക്രിക്കറ്റ് ലോകത്ത് യുവരാജ് സിങ് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പക്ഷേ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഓര്‍ത്തിരിക്കുന്നത് യുവരാജിന്റെ 6 സിക്‌സുകള്‍ പിറന്ന ആ ചരിത്ര നിമിഷം ആയിരിക്കും. 2007 സെപ്റ്റംബര്‍ 19 നാണ് അത് സംഭവിച്ചത്. ഇന്ന് ആ ചരിത്ര മുഹൂര്‍ത്തതിന് 9 വയസ് പിന്നിടുന്നു.
ആ വര്‍ഷത്തെ ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് കളിക്കുകയായിരുന്നു ഇന്ത്യ. കളി ജയിച്ചാല്‍ സെമിയിലേക്ക്. തോറ്റാല്‍ പുറത്ത്. വലങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ നിന്നുമാണ് അന്ന് 36 റണ്‍സ് ഒറ്റ ഓവറില്‍ പിറക്കുന്നത്. ഒടുവില്‍ 18 റണ്‍സിന് ഇന്ത്യ കളി ജയിച്ചു.
മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും പഞ്ചാബി സിനിമാ താരവുമായ യോഗ്‌രാജ് സിംഗിന്റെ മകനാണ് യുവരാജ് സിങ്. 2000 മുതല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാണ്. 2003ല്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ടെസ്റ്റ് പദവി നേടിയ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ഒരോവറില്‍ തുടര്‍ച്ചയായി ആറ് സിക്‌സ്‌റുകള്‍ നേടുന്ന ആദ്യ കളിക്കാരനാണ് യുവരാജ്.
ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിന്റെ മടങ്ങിവരവ് അസാധ്യമെന്നാണ് മിക്ക ആരാധകരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തി ശ്രീലങ്കയില്‍ നടന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി. മാത്രമല്ല, ആ സമയത്ത് 2012ലെ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹനായി.
https://www.facebook.com/Malayalivartha