പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ ധീരമായി തീരുമാനമെടുക്കുകയാണെന്റെ തത്വം, ക്യാപ്റ്റന്‍സിയില്‍ ധോനിയാണ് മാതൃകയെന്നും കൊഹ്‌ലി
തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഉണ്ടായ വിജയത്തിന്റെ പിന്നിലെ രഹസ്യം ചോദിച്ചാല്‍ വിരാട് കൊഹ്‌ലിക്ക് ഒരുപാട് പറയാനുണ്ട്. മിക്കപ്പോളും ക്യാപ്റ്റന്‍സിയില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ ധോണിയെ മാതൃകയാക്കാറുണ്ടെന്നും കൊഹ്‌ലി പറയുന്നു. 'ധീരമായ തീരുമാനങ്ങള്‍ ,അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ തീരുമാനം നടപ്പിലാക്കാന്‍ പൊരുതുക'.ഇതാണ് തന്റെ തത്വമെന്നാണ് കൊഹ്‌ലി പറയുന്നത്.
കൊഹ്‌ലി നായകനായ ശേഷം ഇന്ത്യ കളിച്ച 16 ടെസ്റ്റുകളില്‍ ഒമ്പതെണ്ണം വിജയിച്ചു. രണ്ടെണ്ണത്തില്‍ മാത്രം തോറ്റപ്പോള്‍ അഞ്ചു ടെസ്റ്റ് സമനിലയിലായി. സ്വന്തം നാട്ടില്‍ കോഹ്‌ലി ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ചില സമയങ്ങളില്‍ തീരുമാനമെടുക്കുന്നത് വളരെ വിഷമം പിടിച്ച ജോലിയാണ്. എന്നാല്‍ ആ സമയങ്ങളില്‍ ധോണി തീരുമാനങ്ങളെടുക്കുന്നതു കണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആവാം. എങ്കിലും സ്വയം വിശ്വസിച്ച് ഒരു തീരുമാനമെടുക്കുകയും അതുമായി മുന്നോട്ടു പോവുകയും ചെയ്യുന്നതാണു ക്യാപ്റ്റന്‍സിയുടെ മികവെന്നും കൊഹ്‌ലി പറയുന്നു.
വെള്ളക്കുപ്പായം അണിയുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പറഞ്ഞ കോഹ്‌ലി, ക്യാപ്റ്റന്‍സിയുടെ അധികഭാരം തന്നെ കൂടുതല്‍ മികച്ച ക്യാപ്റ്റനാക്കുന്നുവെന്നും പറഞ്ഞു. രാജ്യത്തിന്റെ ടെസ്റ്റ് ടീമിനെ നയിക്കാന്‍ കഴിയുന്നില്‍ തനിക്ക് അഭിമാനമുണ്ടെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha