സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യു ദീപ കര്‍മാകര്‍ മടക്കിനല്‍കുന്നു
റിയോ ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ല്യു കാര്‍ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാകര്‍ മടക്കിനല്‍കാനൊരുങ്ങുന്നു. കോടികള്‍ വിലവരുന്ന ഈ ആഢംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതാണ് കാര്‍ മടക്കിനല്‍കുന്നതിന് ദീപയേയും കുടുംബത്തേയും പ്രേരിപ്പിക്കുന്നത്.
ദീപ താമസിക്കുന്ന അഗര്‍ത്തല പോലൊരു കൊച്ചുനഗരത്തില്‍ കാര്‍ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണ്. കൂടാതെ ദീപ പങ്കെടുക്കുന്ന അടുത്ത ടൂര്‍ണ്ണമെന്റായ ചാലഞ്ചേഴ്‌സ് കപ്പ് ജര്‍മനിയില്‍ ആരംഭിക്കാനിരിക്കുകയാണ്. വാഹനത്തില്‍ ശ്രദ്ധ പതിപ്പിക്കാതെ മല്‍സരത്തിനൊരുങ്ങാനാണ് ദീപയ്ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റിയോ താരങ്ങളായ പിവി സിന്ധു, സാക്ഷി മാലിക് എന്നിവര്‍ക്കും കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഹൈദരാബാദില നടന്ന ചടങ്ങില്‍ സച്ചിനാണ് കാര്‍ സമ്മാനിച്ചത്. അതേസമയം, കാര്‍ മടക്കി നല്‍കാനുള്ള തീരുമാനം ദിപ ഒറ്റയ്ക്ക് കൈക്കൊണ്ടതല്ലെന്നും, ദിപയുടെ കുടുംബാംഗങ്ങളം താനും ചേര്‍ന്ന് കൂട്ടായി എടുത്ത തീരുമാനമാണിതെന്നും പരിശീലകനായ ബിശ്വേശ്വര്‍ നന്ദി വ്യക്തമാക്കി. രണ്ട് കാരണങ്ങളാണ് വാഹനം മടക്കി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. ഒന്ന്, അഗര്‍ത്തലയില്‍ ബിഎംഡബ്ല്യൂ കാറിന്റെ സര്‍വീസ് സെന്ററില്ല. രണ്ട്, നഗരത്തിലെ മോശം റോഡുകള്‍ വാഹനത്തിന് ചേരുന്നതല്ല ബിശ്വേശ്വര്‍ പറഞ്ഞു. ഇക്കാര്യം കാര്‍ സമ്മാനിച്ച ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha