ഒളിംപിക്സില്‍ വെങ്കലം നേടിയ ഗുസ്തി താരം യോഗേശ്വര്‍ സ്ത്രീധനം വാങ്ങിയ തുക എത്രയെന്നറിയാമോ?
ലണ്ടന്‍ ഒളിംപിക്സില്‍ എതിരാളിയെ നിലംപരിശാക്കി വെങ്കലം നേടിയ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വീണ്ടും വാര്‍ത്തയില്‍ ഇടം നേടി. ഇത്തവണ സ്ത്രീധനം ഉപേക്ഷിച്ചാണു യോഗേശ്വര്‍ വീരനായത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ജയ്ഭഗവാന് ശര്‍മയുടെ മകള്‍ ശീതളുമായി വിവാഹിതനാകുകയാണു താരം. സോനിപത്തില്‍ ശനിയാഴ്ച നടന്ന വിവാഹനിശ്ചയ ചടങ്ങിലാണു യോഗേശ്വര്‍ സ്ത്രീധനം വാങ്ങില്ലെന്നു പ്രഖ്യാപിച്ചത്.
തന്റെ വീട്ടുകാര്‍ സ്ത്രീധനം നല്‍കാനായി കഷ്ടപ്പെടുന്നതു കണ്ട കാലംമുതലേ ഇത്തരമൊരു തീരുമാനം മനസ്സിലുണ്ടായിരുന്നെന്നു യോഗേശ്വര്‍ പറഞ്ഞു. സ്ത്രീധനവും സമ്മാനങ്ങളും ഉപേക്ഷിച്ചെങ്കിലും കീഴ്വഴക്കത്തിന്റെ പേരില്‍ ഒരുരൂപ നാണയം സ്ത്രീധനമായി യോഗേശ്വര്‍ സ്വീകരിച്ചു. യോഗിയുടെ മാതൃക സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടി നേടിയെങ്കിലും ഒരുരൂപ വാങ്ങിയതിനും വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha