പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ ഹള്‍ സിറ്റി താരത്തിന് ശസ്ത്രക്രിയ
പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ ഹള്‍ സിറ്റിയുടെ റ്യാന്‍ മാസന് ശസ്ത്രക്രിയ. ചെല്‍സിയുടെ ഗാരി കാഹിലുമായി കൂട്ടിയിടിച്ചാണ് മാസന് പരിക്കേറ്റത്. 14ാം മിനിറ്റിലായിരുന്നു അപകടം. ഇരുതാരങ്ങളും കൂട്ടിയിടിച്ചയുടന്‍ ഇരുക്ളബിന്റെയും മെഡിക്കല്‍ സംഘം മൈതാനത്തേക്ക് കുതിച്ചു.
10 മിനിറ്റോളം പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഓക്സിജന്‍ മാസ്ക് അണിയിച്ചാണ് പുറത്തേക്ക് കൊണ്ടുപോയത്. സെന്റ് മേരീസ് ആശുപത്രിയിലേക്ക് മാറ്റിയ മാസനെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയമാക്കി. ആശങ്കപ്പെടാനില്ളെന്നും കുറച്ച് ദിവസങ്ങള്‍ക്കുശേഷം ആശുപത്രി വിടാനാകുമെന്നും ക്ളബ് അധികൃതര്‍ പറഞ്ഞു. കാഹിലിന് കാര്യമായ പരിക്കില്ല.
https://www.facebook.com/Malayalivartha