പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക്...
റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി സിന്ധു സ്വീകരിച്ചു. പി.വി സിന്ധു ബാഡ്മിന്റണ്‍ കോര്‍ട്ടില്‍നിന്ന് ഇനി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക്. സിന്ധുവിന്‍െ മാതാവ് വിജയ എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വാര്‍ത്ത സ്ഥിരീകരിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ തസ്‌കയിലുള്ള ജോലിയാണ് സിന്ധുവിന് നല്‍കുന്നത്. റിയോയിലെ മെഡല്‍ നേട്ടത്തിന് ശേഷം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സിന്ധുവിന് ഗ്രൂപ്പ്1 ഉദ്യോഗസ്ഥയായുള്ള ജോലി വാഗ്ദാനം ചെയ്തത്. ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് സിന്ധു. നിലവില്‍ ബിപിസിസിഎല്ലിലാണ് സിന്ധു ജോലി ചെയ്യുന്നത്. ഹൈദരാബാദ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് സിന്ധു.
https://www.facebook.com/Malayalivartha