ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി സച്ചിന്‍
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എത്തിയ അദ്ദേഹം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.
മത്സരങ്ങളില്‍ ജയിക്കുക എന്നതിനെക്കാളുപരി ഫുട്‌ബോള്‍ എന്ന കളിയെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സച്ചിന്‍ പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഫുട്‌ബോളിന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന്‍ കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ചയായി. സംരംഭത്തിന് എല്ലാവിധ പിന്തുണയും പിണറായി വിജയന്‍ വാഗ്ദാനം ചെയ്തു. കഴിഞ്ഞ വര്‍ഷവും സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ആരാധകരുടെ ഹൃദയം കവര്‍ന്ന ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. വിജയിക്കുക മാത്രമല്ല ടീമുകളുടെ ലക്ഷ്യം. ആരാധകരുടെ സ്‌നേഹം നേടിയെടുക്കുക എന്നതും പ്രധാനമാണ്. ഇക്കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്താന്‍ എത്തിയതായിരുന്നു സച്ചിന്‍.
കഴിഞ്ഞ സീസണില്‍ ടീമിന് പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചു. ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. താഴെ തട്ടില്‍ ഫുട്ബാള്‍ പരിശീലനം നടത്തുന്നതിനായി ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.
ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ നവംബര്‍ 17ന് ആരംഭിക്കുകയാണ്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ആദ്യ മല്‍സരം. ഇയാന്‍ ഹ്യൂം ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളെ ടീമില്‍ തിരിച്ചെത്തിച്ച് കിരീടം നേടാന്‍ ഉറച്ച് തന്നെയാണ് ഇക്കുറിയും ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ്.
https://www.facebook.com/Malayalivartha