കുഞ്ഞിന്റെ ശബ്ദം പോലും ദേഷ്യം പിടിപ്പിച്ചു: പ്രസവത്തിനു ശേഷം മനോനില കൈവിട്ട സമയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സെറീന വില്യംസ്
ടെന്നീസ് കോര്‍ട്ടിലെ ഇതിസാഹമാണ് സെറീന വില്യംസ്. ഗര്‍ഭിണിയായിരിക്കെ മത്സരത്തിനിറങ്ങിയതും, സെറീനയുടെ ഗര്‍ഭ കാലവും, പ്രസവും എല്ലാം ചൂടേറിയ വാര്‍ത്തകളായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സിസേറിയനിലൂടെ 36 കാരിയായ സെറീന, അലെക്‌സിസ് ഒളിമ്പിയായ്ക്ക് ജന്മം നല്‍കിയത്.
എന്നാല്‍ സിസേറിയനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ ഇതാദ്യമായി ഇതിഹാസ താരം സെറീന വില്യംസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ശ്വാസകോശത്തിലും, അടിവയറ്റിലും രക്തം കട്ടപിടിക്കുന്നതായിരുന്നു സെറീന നേരിട്ട വെല്ലുവിളി. ഇതേതുടര്‍ന്ന് സിസേറിയനു പിന്നാലെ താരം ഒന്നിലധികം സര്‍ജറികള്‍ക്ക് വിധേയമാകേണ്ടി വന്നു.
ഇതേതുടര്‍ന്ന് തന്റെ മനോനില കൈവിട്ടു പോയെന്നും, കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതു പോലും അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നതായും താരം പറയുന്നു. മനോനില കൈവിട്ട നിമിഷത്തില്‍ കുടുംബം നല്‍കിയ പിന്തുണയാണ് ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നതെന്നും, അമ്മ നല്‍കിയ പിന്തുണയോടെ ബൈബിള്‍ വായിച്ചാണ് ജീവിതത്തില്‍ പ്രതീക്ഷ നിറച്ചത്. സുന്ദരിയായ കുട്ടിയെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സങ്കടപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും. ഈ അവസരത്തില്‍ കുഞ്ഞിന്റെ നിഷകളങ്കമായ കരച്ചിലുകള്‍ പോലും തന്നെ ദേഷ്യം പിടിപ്പിച്ചിരുന്നുവെന്നും സെറീന വെളിപ്പെടുത്തി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് പ്രസവാനന്തരം താന്‍ അനുഭവിച്ച സങ്കീര്‍ണതകള്‍ താരം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha