ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറിന്റെ ബ്രാന്‍ഡ് അംബാസഡര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവും. എന്നാല്‍ കോഹ്‌ലിയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ യൂബര്‍ തയ്യാറായില്ല. ഏഷ്യ പസഫിക് റീജണില്‍ ഇതാദ്യമായാണ് യൂബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. പ്രധാന എതിരാളിയായ ഒല സൃഷ്ടിക്കുന്ന വെല്ലുവിളി തടയിടുകയാണ് ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നതിലൂടെ യൂബര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം ഈജിപ്ത് മാര്‍ക്കറ്റിന് വേണ്ടി ഫുട്‌ബോള്‍ താരം മുഹമ്മദ് സലായെ ബ്രാന്‍ഡ് അംബാസഡറായി യൂബര്‍ നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha