ബി.ആര് അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി; ഹര്‍ദികിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി. സംഭവത്തില്‍ താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോര്‍ട്ട് നല്കാന് രാജസ്ഥാനിലെ ജോധ്പൂരിലെ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. പട്ടികജാതി പട്ടികവര്‍ഗ നിയമത്തിന് കീഴില്‍ താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഡിസംബര്‍ 26നാണ് ബി.ആര്. അംബേദ്കറുടെ സംവരണ നയത്തെ എതിര്‍ത്ത് പാണ്ഡ്യ ട്വീറ്റ് ചെയ്തത്. വിവാദമായതോടെ താരം ഇത് ട്വിറ്ററില്‍ നിന്ന് നീക്കിയിരുന്നു. പാണ്ഡ്യയുടെ ട്വീറ്റ് കുറ്റകരമാണെന്നും ജനവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ഡി ആര് മെഹ്വാള്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha