ഗോള്‍ഡ് കോസ്‌റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.വി.സിന്ധു ഇന്ത്യയുടെ പതാകയേന്തും
ഈ വര്‍ഷം ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്‌റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒളിന്പിക്സ് വെള്ളി മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരലുമായ പി.വി.സിന്ധു ഇന്ത്യയുടെ പതാകയേന്തും. കഴിഞ്ഞ മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ഇതാദ്യമായാണ് ബാഡ്മിന്റണ്‍ താരം ഇന്ത്യയുടെ പതാകയേന്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്റെ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും സിന്ധുവാണ്. 2014ല്‍ ഗ്ളാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു.
2006ല്‍ മെല്‍ബണില്‍ നടന്ന ഗെയിംസില്‍ ഏതന്‍സ് ഒളിന്പിക്സില്‍ ഷൂട്ടിംഗില്‍ വെള്ളി മെഡല്‍ നേടിയ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡായിരുന്നു ഇന്ത്യയുടെ പതാകവാഹകന്‍. 2010ല്‍ ഡല്‍ഹിയില്‍ ബീജിംഗ് ഒളിന്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയായിരുന്നു ഇന്ത്യയെ നയിച്ചത്. 201ലെ ഗ്ളാസ്ഗോ ഗെയിംസില്‍, ലണ്ടന്‍ ഒളിന്പിക്സ് ഷൂട്ടിംഗില്‍ സ്വര്‍ണ മെഡല്‍ നേടിയ വിജയ് കുമാര്‍ ആയിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.
https://www.facebook.com/Malayalivartha