ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് സ്റ്റീവന്‍ സ്മിത്ത്
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് ആസ്‌ട്രേലിയന്‍ ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്ത്. സംഭവം മാന്യതയ്ക്ക് നിരക്കാത്തതാണെന്നും, പ്രതികൂല സാഹചര്യങ്ങള്‍ ഉയര്‍ത്തിയ നിരാശയാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നും സ്മിത്ത് പറഞ്ഞു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയില്‍ 43ആമത്തെ ഓവറിലാണ് ഓസിസ് താരം ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടിയത്.
മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതായി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങ്ങും റിച്ചാഡ് ഇലിങ്വര്‍ത്തും ബാന്‍ക്രോഫ്റ്റിനോട് കാര്യമെന്താണെന്ന് തിരക്കി. പക്ഷേ, മഞ്ഞ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ബാന്‍ക്രോഫ്റ്റ് കാണിച്ചത്.
എന്നാല്‍ മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് ബാന്‍ക്രോഫ്റ്റ് ഉപയോഗിച്ചത്. വിവാദം കൊഴുത്തതോടെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ക്യാപ്ടന്‍ സ്മിത്ത് നിര്‍ബന്ധിതനാവുകയായിരുന്നു.
https://www.facebook.com/Malayalivartha