സണ്‍റൈസേഴ്സ് ഹൈരാബാദിനെ ന്യൂസിലാന്റ് നായകന് കെയിന്‍ വില്യംസണ് നയിക്കും
പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനായി ന്യൂസിലാന്റ് നായകന് കെയിന്‍ വില്യംസണെ നായകന്റെ റോള്‍ ഏല്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടീമിന്റെ സി.ഇ.ഒ, കെ. ഷണ്മുഖമാണ് വില്യംസണെ നായകനാക്കിയ വിവരം പുറത്തുവിട്ടത്.
നായകനായുള്ള വേഷം ആവേശപൂര്‍വ്വം സ്വീകരിക്കുന്നു. പ്രതിഭയുള്ള താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമിനെ നയിക്കാന്‍ മികച്ച അവസരമാണ് ലഭിച്ചതെന്നും തുടര്‍ന്നുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ ശ്രമിക്കുമെന്നും വില്യംസണ് പ്രതികരിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം എഡിഷനില്‍ വാര്‍ണറുടെ വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്ന ഹൈദരാബാദ് ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് താരത്തിന്റെ അഭാവം. ഏപ്രില്‍ 9ന് രാജസ്ഥാന് റോയല്‍സുമായാണ് ഹൈദരാബാദിന്റെ ആദ്യ മാച്ച്.
https://www.facebook.com/Malayalivartha