അര്‍ജന്റീനയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോക്ക് വലത് കാല്‍മുട്ടിന് പരിക്ക്, ആശങ്കയോടെ ആരാധകര്‍
അര്‍ജന്റീനയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോക്ക് വലത് കാല്‍മുട്ടിന് പരിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റ താരമായ അഗ്യൂറോ താക്കോല്‍ ദ്വാര ശാസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഈ സീസണില്‍ കളിക്കില്ലെന്ന് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള അറിയിച്ചു. ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് താരം.
ലയണല്‍ മെസ്സിക്കൊപ്പം അര്‍ജന്റീനിയന്‍ മുന്നേറ്റ നിരയില്‍ കളിക്കേണ്ട താരത്തിന്റെ പരിക്ക് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി താരം ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ വര്‍ഷങ്ങളായുള്ള അര്‍ജന്റീനയുടെ കിരീട പ്രതീക്ഷയെ അത് ബാധിക്കും. 29കാരനായ അഗ്യൂറോയേ കൂടി മുന്നില്‍ കണ്ടാണ് പരിശീലകന് ജോര്‍ജ്ജ് സാമ്പോളി തന്ത്രങ്ങള്‍ മെനയുന്നത്.
എന്നാല്‍ അര്‍ജന്റീന ടീം ഡോക്ടറുടെ വാക്കുകള്‍ ആരാധകരുടെ പ്രതീക്ഷകെടുത്തുന്നതാണ്. അഗ്യൂറോയുടെ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പിനേക്ക് ഫിറ്റ്നസ് വീണ്ടെുക്കാം എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും ടീം ഡോക്ടര്‍ ഹൊമറോ ഡി അഗസ്റ്റിനോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha