സെറീന വില്യംസ് പരിക്ക് ഭേദമായി വിംബിള്‍ഡണില്‍ തിരിച്ചെത്തുമെന്ന് പരിശീലകന്
അമേരിക്കയുടെ വെറ്ററന്‍ താരം സെറീന വില്യംസ് പരിക്ക് ഭേദമായി വിംബിള്‍ഡണില്‍ തിരിച്ചെത്തുമെന്ന് പരിശീലകന് പാട്രിക് മൗററ്റോഗ്ലോ. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സെറീനയുടെ പരിക്ക് ഭേദമാകുമെന്ന് മൗററ്റോഗ്ലോ പറഞ്ഞു. ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ മരിയ ഷറപ്പോവയ്ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ് പിന്‍വാങ്ങുകയായിരുന്നു സെറീന. സെര്‍വ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാതെ കളംവിടുകയായിരുന്നു.
സെറീനയ്ക്കു ശരീരികക്ഷമത വീണ്ടെടുക്കാന്‍ 15 ദിവസം സമയം ഉണ്ട്. ഈ സമയത്തിനുള്ളില്‍ ശരീരികക്ഷമതയും കളത്തിലെ വേഗവും സെറീനയ്ക്കു വീണ്ടെടുക്കാനാവുംമൗററ്റോഗ്ലോ പറഞ്ഞു. 2017 സെപ്റ്റംബറില്‍ അമ്മയായ ശേഷം സെറീന പങ്കെടുത്ത ആദ്യത്തെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായിരുന്നു പാരീസിലേത്.
https://www.facebook.com/Malayalivartha