പരിശീലനത്തിനിടെ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറിന് പരിക്ക്, ബ്രസീലിയന്‍ ടീം ആശങ്കയില്‍
സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതിന് പിന്നാലെ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറിന് പരിക്കേറ്റതോടെ ബ്രസീലിയന്‍ ടീം ആശങ്കയില്‍. കോസ്റ്റാറിക്കയക്കെതിരായ നിര്‍ണായക മത്സരത്തിന് വേണ്ടി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന നെയ്മര്‍ വലത് കാലിന് പരിക്കേറ്റ് മടങ്ങി. പരിക്ക് ഗുരുതരമാകുമെന്ന് മനസിലാക്കി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നെയ്മര്‍ ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയത്. ഇതോടെ അടുത്ത മത്സരങ്ങള്‍ നെയ്മറിന് നഷ്ടമാകുമെന്ന ആശങ്ക ശക്തമായി.10 തവണയാണ് നെയ്മര്‍ കഴിഞ്ഞ മത്സരത്തിനിടെ ഫൗള്‍ ചെയ്യപ്പെട്ടത്.
സ്വിസ് ടീമിലുണ്ടായിരുന്ന ഏതാണ്ട് എല്ലാവരും നെയ്മറെ ഫൗള്‍ ചെയ്തിരുന്നു. പകരക്കാരായിറങ്ങിയവരും പന്തിനെക്കാള്‍ മുന്നേ തട്ടിയത് നെയ്മറെ മൂന്നുപേര്‍ക്കാണ് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയത്. 1998 നുശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഇത്രയേറെ ഫൗള്‍ ചെയ്യപ്പെട്ട മറ്റൊരു താരമില്ല.
ഇത്രയേറെ ഫൗള്‍ ചെയ്യപ്പെട്ടിട്ടും നെയ്മര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെന്നാണ് ബ്രസീലിയന്‍ ക്യാമ്പില്‍ നിന്ന് ലഭിച്ചിരുന്ന വിവരം. എന്നാല്‍ പുതിയ വാര്‍ത്തകള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha