പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്യാപ്ടന്‍ ദിനേഷ് ചാന്ദിമലിന് ഐ.സി.സി ഒരു ടെസ്റ്റ് മത്സരത്തില്‍ വിലക്ക്
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്യാപ്ടന്‍ ദിനേഷ് ചാന്ദിമലിന് ഐ.സി.സി ഒരു ടെസ്റ്റ് മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് ചാന്ദിമലിന് നഷ്ടമാകും.
ഇത് കൂടാതെ മാച്ച് ഫീയുടെ 100 ശതമാനവും പിഴയായി ചാന്ദിമല്‍ ഒടുക്കണം. വെള്ളിയാഴ്ച മത്സരത്തിന്റെ അവസാന സെഷനിലാണ് ചാന്ദിമല്‍ പന്ത് ഉരച്ചത്. ശനിയാഴ്ച ഫീല്‍ഡ് അമ്പയര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശ്രീലങ്കന്‍ ടീം കളിക്കളത്തിലിരുന്ന് വിസമ്മതിച്ചിരുന്നു.
രണ്ട് മണിക്കൂര്‍ വൈകിയാണ് ടീം കളത്തിലിറങ്ങിയത്. അഞ്ചു റണ്‍സ് ശ്രീലങ്കയ്ക്ക് പിഴയായും വിധിച്ചിരുന്നു. ചാന്ദിമല്‍ പന്തില്‍ കൃത്രിമം കാണിച്ചത് തെളിഞ്ഞതായി ഐ.സി.സി പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളി ആരംഭിക്കുമ്പോഴാണ് പന്തിലെ കൃത്രിമം അന്പയര്‍മാര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ചാന്ദിമലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha