ആരെയും ആകര്‍ഷിക്കുന്ന ചുണ്ടുകള്‍ക്ക്
സ്ത്രീകളുടെ സൗന്ദര്യത്തിന് പ്രാധാന പങ്ക് വഹിക്കുന്നത് ചുണ്ടുകളാണ്. അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും മനോഹരമായ ചുണ്ടുകളാക്കാന്‍ സാധിക്കും. കൃത്രിമമായി ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം പ്രകൃതിദത്തവും ലളിതവുമായ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം.ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ വളരെ ലളിതമായി ചെയ്യാവുന്ന നിരവധി നുറുങ്ങുവിദ്യകളുണ്ട്. ചുണ്ടുകള്‍ക്ക് നിറം വയ്ക്കുന്നതോടെ മുഖം ആകര്‍ഷകമാകും. ധാരാളം വെള്ളം കുടിക്കുന്നത് ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കും.
ചുണ്ടുകള്‍ വരണ്ടതായി തോന്നിയാല്‍ നാവുകള്‍ കൊണ്ട് ചുണ്ട് നനയ്ക്കുന്നതു പലര്‍ക്കും ശീലമാണ്. ഇതു ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കുകയും ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നാണ് ആരോഗ്യപഠനങ്ങള്‍ പറയുന്നു. ഭക്ഷണത്തില്‍ പഴങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തിയാല്‍ ചുണ്ടുകള്‍ക്ക് മനോഹരമായ നിറം ലഭിക്കും. വേനല്‍കാലത്ത് ചുണ്ടുകളെ പരിചരിക്കാന്‍ വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത് പുരട്ടുക. പനിനീര്‍ റോസിന്റെ ഇതളുകള്‍ നെയ്യില്‍ ചാലിച്ച് ചുണ്ടില്‍ പുരട്ടുന്നതും നിറവും മൃദുലതയും ലഭിക്കാന്‍ സാധിക്കും.
ചുണ്ടില്‍ നറു നെയ്യ് പുരട്ടുന്നത് മൃദുലതയും ഭംഗിയും വര്‍ധിപ്പിക്കും. ബീറ്റ്‌റൂട്ട് തേനില്‍ ചാലിച്ച് കിടക്കുന്നതിന് മുമ്പ് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കുകയും നിറം വയ്ക്കുകയും ചെയ്യും. ബീറ്റ്‌റൂട്ട് വെണ്ണയുമായി ചേര്‍ത്ത മിശ്രിതം ദിവസവും ചുണ്ടില്‍ പുരട്ടിയാല്‍ കറുപ്പ് നിറം മാറി നല്ല നിറം ലഭിക്കും.
ചുണ്ടിന്റെ വരള്‍ച്ചമാറാന്‍ മുട്ടയുടെ വെള്ളയും പാല്‍പ്പാടയും യോജിപ്പിച്ച് പുരട്ടുക. ഒരു ചെറിയ കഷണം നാരങ്ങയില്‍ പഞ്ചസാര വിതറുക. ഈ നാരങ്ങ കൊണ്ടു ചുണ്ടില്‍ ഉരസുക. നാരങ്ങാ നീരിന് ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. പഞ്ചസാര മൃതകോശങ്ങളെ അകറ്റി ചര്‍മം സുന്ദരമാക്കും.
https://www.facebook.com/Malayalivartha