എളുപ്പത്തില്‍ വീട്ടിലിരുന്ന് നഖസൗന്ദര്യം കൂട്ടാം
ചെറുചൂടുവെള്ളത്തില്‍ സോപ്പ് ചേര്‍ത്ത് അതില്‍ വിരലുകള്‍ മുക്കി വയ്ക്കുന്നത് നഖങ്ങള്‍ വൃത്തിയാകാന്‍ സഹായിക്കും. നനവുള്ളപ്പോള്‍ നഖങ്ങള്‍ വെട്ടരുത്. അങ്ങനെ ചെയ്താല്‍ തുണ്ടുതുണ്ടായി ഒടിഞ്ഞു പോകും.
ഒരു ഔണ്‍സ് ജലാറ്റിന്‍ അല്പം ചൂടുപാലില്‍ കുതിര്‍ത്ത് അതില്‍ നഖങ്ങള്‍ അല്പനേരം മുക്കിവയ്ക്കുക. നഖങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കാനിത് സഹായിക്കും
രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായുടച്ച് നഖങ്ങളും കൈപ്പത്തിയിലും ഉള്‍പ്പടെ കവര്‍ ചെയ്ത് അരമണിക്കൂര്‍ വയ്ക്കുക. നഖങ്ങളുടെ ഭംഗി കൂടും.
ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ട് തുടയ്ക്കുക.
രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെനേരം ഇരിക്കുക. വിരലുകള്‍ ഇടയ്ക്ക് സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും നഖങ്ങള്‍ പൊട്ടിപ്പോകുന്നതു തടയും.
നിറംമങ്ങിയ, പാടുവീണ നഖങ്ങളാണെങ്കില്‍ അവ വൃത്തിയായി കഴുകിയ ശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്‌സൈഡോ ഉപയോഗിച്ച് പാടിനു മുകളില്‍ തിരുമ്മിയ ശേഷം നന്നായി കഴുകുക.
നഖങ്ങളില്‍ എണ്ണ പുരട്ടുന്നത് വളരെ നല്ലതാണ്. ചെറു ചൂടുള്ള എണ്ണയില്‍ രണ്ടു കൈകളും മൂന്നു മിനിറ്റ് മുക്കി വയ്ക്കുക. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്
എണ്ണഗ്രന്ഥികള്‍ കുറവ് കൈകളിലാണ്. അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് നഖസൗന്ദര്യം കൂടാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha