Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...


ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം...സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം..


ഇറാനെ ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൊസാദ് മേധാവി ഡേവിഡ് ബാർണിയ...ഹൂതികൾക്കെതിരെ തന്നെ ആക്രമണം നടത്താൻ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...ഹനൂക്കയുടെ ആദ്യത്തെ മെഴുകുതിരി കത്തിച്ച് ജൂതർ...

മുഖ സൗന്ദര്യത്തിനു ചന്ദനവും പാലും മാത്രം മതി ..യാതൊരു പാർശ്വഫലങ്ങളെയും പേടിക്കാതെ സുന്ദരിയാകാം

22 MAY 2019 06:51 PM IST
മലയാളി വാര്‍ത്ത

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യ വാചകം എല്ലാവരും കേട്ടിട്ടുണ്ടാകും. പലര്‍ക്കും പല തരത്തിലുള്ള ചര്‍മ്മമാണ് ഉണ്ടാവുക.. അതുകൊണ്ടു തന്നെ ചര്‍മ്മ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. .എന്നാൽ ചര്‍മ്മം ഏത് തരാം ആയാലും തെളിഞ്ഞ നിറം നല്‍കുന്നതിന് ചന്ദനം ഏറെ സഹായിക്കുന്നു..

എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ സഹായിക്കുന്ന മുഖ ലേപനങ്ങള്‍ നമുക്ക് വീട്ടില്‍ നിന്നുതന്നെ പരീക്ഷിക്കാം . ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കുക. മിശ്രിതത്തിന്റെ കട്ടി അധികമാകാനും കുറയാനും പാടില്ലാത്തവിധം വേണം റോസ് വാട്ടര്‍ ചേര്‍ക്കാന്‍. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.

വരണ്ട ചര്‍മ്മമുള്ളവർ ചന്ദനവും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഇത് ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു

ചന്ദനവും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണാം . ചുളിവ്, കറുത്ത ചര്‍മ്മം, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പാലും ചന്ദനവും മുഖത്തു തേച്ചാൽ മതി . പതിനഞ്ച് മിനിട്ടിന് ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം ചുളിവ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും പാലും ചന്ദനവും മിക്സ് ചെയത് മുഖത്ത് തേചാൽ മതി . അല്‍പം റോസ് വാട്ടറും ഇതിന് മുകളില്‍ തൂവുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. കഴുത്തിലെ ചര്‍മ്മത്തിനെ വെളുപ്പ് നല്‍കുന്നതിന് നമുക്ക് അല്‍പം ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് കഴുത്തില്‍ തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കി നല്ല തിളക്കമുള്ള കഴുത്ത് നല്‍കുന്നു.

.ചന്ദനവും പാലും നല്ലൊരു സ്‌ക്രബ്ബര്‍ ആണ് . അതുകൊണ്ട് തന്നെ ബ്ലാക്ക്‌ഹെഡ്‌സ് കളയാനും ചന്ദനം അൽപ്പം പാലിൽ ചേർത്ത് മുഖത്ത് തേച്ചാൽ മതി ..ബ്ലാക് ഹെഡ്സ് മുഖം സോഫ്റ്റായി മാറും

ചന്ദനംപാലില്‍ ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കി മുഖത്തും കൈകാലുകളിലും ഇടുക.അരമണിക്കൂര്‍ നിത്യവും ചെയ്താല്‍ മൊരിച്ചിലും ത്വക്കിലെ മറ്റ് അസുഖങ്ങളും മാറും,ചന്ദനത്തില്‍ അല്‍പ്പം തക്കാളി നീര് ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖം ഫേഷ്യലിനു തുല്യമായി തിളങ്ങും, ചന്ദനവും ഒലിവ് ഓയിലും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്ക്കും, ചന്ദനവും കടലമാവും വെള്ളത്തില്‍ ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കാം,ചന്ദനവും ചന്ദനവും ചേര്‍ത്ത് മുഖത്തു പായ്ക്ക് ഇടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന് ഉണര്‍വ്വ് നല്‍കാനും സഹായിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു  (6 minutes ago)

മരണത്തെ മുഖാമുഖം കണ്ട യൂട്യൂബര്‍ക്ക് രക്ഷകരായി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടിക്ക് വിട; സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി, സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി  (2 hours ago)

എം ടി വാസുദേവൻ നായർ  (2 hours ago)

മേപ്പാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍  (2 hours ago)

എം ടിക്ക് അനുശോചനമറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍  (2 hours ago)

മലയാളികളുടെ സ്വന്തം എംടിക്ക് വിട; പൊതുദര്‍ശനം അവസാനിച്ചു, 'സിതാര'യില്‍നിന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തിലേക്ക്...  (2 hours ago)

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (3 hours ago)

ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളം കുടിച്ചുതീര്‍ത്തത്....  (3 hours ago)

പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കസാഖിസ്ഥാന്‍ 38പേര്‍ മരിച്ച വിമാനാപകടത്തിന് സാക്ഷിയായി മലയാളി യുവാവ്  (3 hours ago)

KOZHIKODE അപകടങ്ങൾ പതിവാകുന്നു...  (3 hours ago)

Military-Secret സൈനിക രഹസ്യം ചോര്‍ന്നു  (3 hours ago)

Malayali Vartha Recommends