കരീന കപൂറിന്റെ സൗന്ദര്യ രഹസ്യം .. ചോറും കിച്ചടിയും ഇല്ലാതെ എന്ത് ജീവിതം എന്ന് ചിന്തിക്കുന്ന ആളാണ് കരീന
ബോളിവുഡിലെ ഫിറ്റ്നസ് റാണിയാണ് കരീന കപൂര്‍ ... ആദ്യമായി 'സൈസ് സീറോ ' എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത് തന്നെ കരീന അങ്ങനെ ആയപ്പോൾ ആണ് . 2008-ല്‍ പുറത്തുവന്ന തഷാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ബോളിവുഡ് സുന്ദരി ഈ അഴകളവ് പരീക്ഷിച്ചു വിജയിച്ചത്.
പ്രസവശേഷം വെറും മൂന്നു മാസം കൊണ്ട് പണ്ടെത്തെക്കാള്‍ ഫിറ്റായി തിരികെ വന്ന ആളാണ് കരീന. ആരാധകര്‍ക്കും ബോളിവുഡിലെ സകലര്‍ക്കും അറിയേണ്ടത് കരീനയുടെ ഡയറ്റിനെ പറ്റിയാണ്. എന്നാല്‍ നമ്മള്‍ കരുതുന്ന പോലെ വമ്പന്‍ ഡയറ്റിനൊപ്പം ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുന്ന ആളല്ല കരീന എന്നതാണ് രസകരം.
പക്ഷെ ഒരു കാര്യത്തിൽ നിർബന്ധമുണ്ട് കരീനയ്ക്ക് .. ജങ്ക് ഫുഡ് കഴിക്കാൻ തീരെ താൽപ്പര്യമില്ല സുന്ദരിക്ക്
വീട്ടില്‍ പാകം ചെയ്ത പോഷകസമ്പന്നമായ ആഹാരം മാത്രമാണ് കരീന കഴിക്കുന്നത്. ചോറും കിച്ചടിയും ഇല്ലാതെ എന്ത് ജീവിതം എന്ന് ചിന്തിക്കുന്ന ആളാണ് കരീന
പ്രമുഖ സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് ആയ രുചുത ദിവേത്ക്കറുമായി കരീന നടത്തിയ ഒരു ടിവി പ്രോഗ്രാമില്‍ ആണ് തന്റെ ആഹാരശീലങ്ങളെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്.
37 കാരിയായ കരീന പറയുന്നത് തനിക്കും ഭര്‍ത്താവ് സെയ്ഫിനും ചോറ് ഇല്ലാത്ത ഊണിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്നാണ്. അതിനൊപ്പംതന്നെ പ്രിയപെട്ടതാണ് കിച്ചടിയും. വീട്ടില്‍ ഉണ്ടാക്കുന്ന പോഷകസമ്പന്നമായ ആഹാരം കഴിച്ചു നോക്കൂ അതുതന്നെയാണ് ഏറ്റവും നല്ല ഡയറ്റ് എന്ന് കരീന പറയുന്നു. മകന്‍ തൈമൂര്‍ ജനിച്ച സമയം പഴയതില്‍ നിന്നും വിഭിന്നമായി ഒരല്‍പം തടി വച്ചെങ്കിലും വളരെ വേഗത്തില്‍ പഴയ രൂപത്തിലേക്ക് കരീന മടങ്ങി വന്നിരുന്നു.
പോഷകസമ്പന്നമായ , സീസണല്‍ ആയി ലഭിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ തന്നെയാണ് കരീന പറയുന്നത്. മാമ്പഴക്കാലമായാല്‍ മാങ്ങ കിട്ടുന്നത്ര കഴിക്കും. അതുപോലെ തന്നെയാണ് സീസണല്‍ പച്ചക്കറികളും.
കരീനയുടെ ഇഷ്ട വിഭവമായ കിച്ചടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
വെള്ളരിക്കാ കിച്ചടി, വെള്ളരിക്കയും തൈരും ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.
ചേരുവകള്‍
വെള്ളരിക്ക (ചെറിയ കഷണങ്ങളായി അരിഞ്ഞത്). - 2 കപ്പ്
തൈര് - 1 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
ചെറിയ ഉള്ളി - 3
കടുക് - 1/2 ടീസ് സ്പൂണ്‍.
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
പാചകം ചെയ്യുന്ന വിധം
ചിരകിയ തേങ്ങയും ചെറിയ ഉള്ളിയും ജീരകവും ചേര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ കടുകു കൂടി ചേര്‍ത്ത് ഇളക്കുക.
വെള്ളരിക്ക മുളകും ഉപ്പും ചേര്‍ത്ത് അൽപ്പം വെളളത്തിൽ വേവിക്കുക. വെള്ളം മുഴുവന്‍ വറ്റിയ ശേഷം തേങ്ങയും ഉള്ളിയും ജീരകവും കടുകും ചേര്‍ന്ന മിശ്രിതം ഇതിലേക്കിടുക.
കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇട്ട് വറുത്തെടുത്ത് ചേര്‍ക്കണം. ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ തൈര് ഇതിലേക്കൊഴിച്ച് നന്നായി ഇളക്കുക. വെള്ളരിക്കാ കിച്ചടി തയ്യാര്‍.
ഇത് പോലെ ബീറ്റ്റൂട്ട് , പാവയ്ക്കാ, വെണ്ടക്ക ,പൈനാപ്പിൾ എന്നിവയൊക്കെ കിച്ചടി ഉണ്ടാക്കാം
https://www.facebook.com/Malayalivartha