അഴകാര്‍ന്ന മുടിക്ക്
അഴകുളള മുടിക്ക് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികള്‍, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉത്തമം. നാളികേരവിഭവങ്ങള്‍ കേശാരോഗ്യത്തിനു ഗുണം ചെയ്യും.
രാസപദാര്‍ഥങ്ങളും പ്രിസര്‍വേറ്റിവുകളും (ഭക്ഷ്യവിഭവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേര്‍ക്കുന്ന രാസവസ്തുക്കള്‍) ചേര്‍ത്ത ഭക്ഷണം ഉപേക്ഷിക്കുക.
കുുരുമുളക്്, ജീരകം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു കേശാരോഗ്യത്തിനുഗുണപ്രദം
മാനസികസമ്മര്‍ദം മുടിയുടെ നിറത്തെ ബാധിക്കും.ധ്യാനം, യോഗ, ഉറക്കം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ടെന്‍ഷന്‍ കുറയ്ക്കുക.
രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഷാമ്പൂ ഒഴിവാക്കുക;\'പ്രകൃതിദത്ത\'മെന്നും മറ്റുമുളള പരസ്യവാചകങ്ങളില്‍ അകപ്പെടാതിരിക്കുക.
ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി ആഴ്ചയില്‍ മൂന്നാലു തവണ തല മസാജ് ചെയ്യുക.
കുളിക്കു ശേഷം മുടി സ്വാഭാവികമായി ഉണങ്ങിക്കഴിഞ്ഞു മാത്രം ചീകുക. മുടി ചീകുമ്പോള്‍ എല്ലാ വശങ്ങളില്‍ നിന്നും ചീകുക.
നാരങ്ങാനീരു തേച്ചു മുടി കഴുകുന്നതു മുടിയുടെ തിളക്കം കൂട്ടുന്നതിനു സഹായകം. താരന്‍ അകറ്റുന്നതിനും അതു ഗുണപ്രദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha