സൗന്ദര്യത്തിന് പോഷകാഹാരങ്ങള്‍
നല്ല ആരോഗ്യത്തിനും ബുദ്ധിക്കും ഒപ്പം സൗന്ദര്യത്തിനും പോഷകാഹാരങ്ങള്‍ ആവശ്യമാണ്. കശുവണ്ടിപ്പരിപ്പ്,ബദാം തുടങ്ങിയവയില്‍ വിറ്റമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട്. ഇവ ധാരാളം കഴിക്കുന്നതുകൊണ്ട് ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു. കക്കയിറച്ചി, ഏത്തപ്പഴം,മുട്ട, സൂര്യകാന്തി എണ്ണ തുടങ്ങിയവയില്‍ സിങ്ക് അടങ്ങിയിരിക്കുന്നതിനാല്‍ മുഖക്കുരുവിനെ തടയാനും ആരോഗ്യമുള്ള മുടിക്കും വളരെ സഹായകരമാണ്.
അതുപോലെ തന്നെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ കോശങ്ങള്‍ നിര്‍ജീവമാകുന്നത് തടയുകയും സൗന്ദര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഓറഞ്ച്,പപ്പായ,ബ്രോക്ലി തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശക്തി നല്‍കുന്നതിനൊപ്പം ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും ഉത്തമമാണ്.
https://www.facebook.com/Malayalivartha