സൗന്ദര്യ സംരക്ഷണത്തിന്
ഇഞ്ചിയും കുരുമുളകും മല്ലിയും മഞ്ഞള്‍പ്പൊടിയുമെല്ലാം ആരോഗ്യത്തിനെന്നപോലെ സൗന്ദര്യത്തിനും ഒരു പോലെ നല്ലതാണ്. ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണം എങ്ങനെയെന്ന് നമുക്കൊന്ന് നോക്കാം...
മഞ്ഞള്‍
നമ്മുടെ തൊടിയിലും പറമ്പിലും ആരും ശ്രദ്ധിക്കാതെ കിടക്കുന്ന മഞ്ഞള്‍ ആളൊരു സംഭവമാണ് കേട്ടോ. കറികള്‍ക്കു രുചി കൂട്ടാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മഞ്ഞള്‍ ഉപയോഗിക്കാം.
മഞ്ഞളിനൊപ്പം തേന്‍ ചേര്‍ത്താല്‍ നല്ലൊരു ഫേസ്പാക്ക് റെഡി. നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് മഞ്ഞള്‍.
മല്ലി
രാത്രി മുഴുവന്‍ വെളളത്തില്‍ മല്ലി കുതിര്‍ത്തു വെയ്ക്കുക. പിറ്റേന്നു രാവിലെ ആ വെളളം ഐ ഡ്രോപ്പ്‌സ് ആയി ഉപയോഗിക്കാം. കണ്ണു വൃത്തിയാക്കുന്നതിനും, കണ്ണുകള്‍ക്ക് കൂടുതല്‍ കുളിര്‍മ ലഭിക്കുന്നതിനും സഹായിക്കും.
കുരുമുളക്
കുരുമുളക് പേസ്റ്റ് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു. കുരുമുളക് പേസ്റ്റിനൊപ്പം അല്‍പ്പം തൈരു കൂടി ചേര്‍ത്താല്‍ മുഖക്കുരുവിനു പ്രതിവിധിയായി ഉപയോഗിക്കാം.
ഇഞ്ചി
ഇഞ്ചി പേസ്റ്റ് ത്വക്കിന്റെ നിറം കൂട്ടുന്നതിനു സഹായിക്കും. ചര്‍മ്മത്തിലെ പാടുകള്‍ ഉള്‍പ്പടെയുള്ളവ കുറയ്ക്കുന്നതിനും ഉത്തമമാണ്.
ഇതൊക്കെ ചെയ്യുമ്പോള്‍ ചില കാര്യങ്ങളും കൂടി ശ്രദ്ധിക്കണേ
1)ചേരുവകള്‍ കൃത്യമായിരിക്കണം.
2)മുടിയില്‍ വീഴാതെ നോക്കുക(മേല്‍പ്പറഞ്ഞവയില്‍ ചിലതിനു ബ്ലീച്ചിംഗ് ഇഫക്ട് ഉണ്ട്).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha