വിചിത്രമായ ചില സൗന്ദര്യ വര്‍ധക ചികിത്സകള്‍
കേട്ടാല്‍ നട്ടെല്ലു പോലും തണുത്തു പോകുന്ന ചില ഫേഷ്യലുകളെ കുറിച്ചു കേട്ടോളൂ.
രക്തം ഉപയോഗിച്ചുള്ള ഫേഷ്യല്‍
അമേരിക്കന്‍ ടെലിവിഷന്‍ താരമായ കിം കര്‍ദഷിയാനാണ് ബ്ലഡ് ഫേഷ്യല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി പ്രശസ്തമാക്കിയത്. രക്തം ഉപയോഗിച്ചുള്ള ഫേഷ്യലാണിത്. ഒരാളുടെ രക്തം മുഖത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മുഖത്തെ പാടുകളും കുരുക്കളും ഇല്ലാതാക്കാന്‍ ഫലപ്രദമാണെന്നാണ് ഇവരുടെ വിശ്വാസം.
സ്‌നേക് മസാജ്
പാമ്പുകളെ ഉപയോഗിച്ച് ശരീരത്തില്‍ മസാജ് ചെയ്യുന്ന രീതിയാണിത്. റെപ്‌ടൈല്‍ തെറാപ്പി എന്ന പേരിലും ഇത് അറിയപ്പെടുന്നു.ഇന്തോനേഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളാണ് ഇത് കൂടുതലായി ഉപയോഗിച്ചു കണ്ടുവരുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഈ തെറാപ്പി രീതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വിഷമില്ലാത്ത പാമ്പുകളെ സ്ത്രീയുടെ ശരീരത്തില്‍ ഇഴയാന്‍ വിടുകയാണ് റെപ്‌ടൈല്‍ തെറാപ്പിയുടെ രീതി. മസിലുകളിലും ജോയിന്റുകളിലും പാമ്പിനെ കൊണ്ട് ഇഴയിച്ച് സ്ത്രീകള്‍ക്ക് നവചൈതന്യം നല്‍കുന്നു.
ആടിന്റെ മറുപിള്ള ഉപയോഗിച്ചുള്ള ഫേഷ്യല്‍
വിക്ടോറിയ ബെക്കാം, ഡോണ്‍ടെല്ല തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ട ഫേഷ്യലാണിത്. ആടിന്റെ മറുപിള്ള അഥവാ ഗര്‍ഭവേഷ്ടനം ഉപയോഗിച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. മുഖത്തിന് ഒരു പുതിയ തിളക്കം നല്‍കുമെന്നാണ് ഈ ഫേഷ്യല്‍ ചെയ്യുന്നവരുടെ വിശ്വാസം. ആടിന്റെ മറുപിള്ളയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കെമിക്കലുകളും തൊലിയും ചേര്‍ത്തു മുഖത്തുപുരട്ടിയാണ് ഫേഷ്യല്‍ ചെയ്യുക.
കള്ളിമുള്‍ച്ചെടി ഫേഷ്യല്‍
മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചെടിയാണ് കള്ളിമുള്‍ച്ചെടി എന്ന് പരക്കെ സംസാരമുണ്ട്. ഇതുതന്നെയാണ് ഈ ഫേഷ്യല്‍ രീതിക്ക് പ്രചാരമേറ്റുന്നതും. കള്ളിമുള്‍ച്ചെടിയുടെ ഇലകള്‍ തിളപ്പിച്ച ശേഷം ആ വെള്ളം ഉപയോഗിച്ചാണ് കള്ളിമുള്‍ച്ചെടിയുടെ പശയും സസ്യഭിത്തിയും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുന്നത്്. ഇത് പരുക്കനായ തൊലിയെ മാര്‍ദ്ദവമുള്ളതാക്കാന്‍ സഹായിക്കുന്നു.
പക്ഷിക്കാഷ്ടം ഉപയോഗിച്ചുള്ള ഫേഷ്യല്‍
ഇന്ന് ജപ്പാനില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് പക്ഷിക്കാഷ്ടം ഉപയോഗിച്ചുള്ള ഫേഷ്യല്‍. ജപ്പാനിലെ രാപ്പാടിപക്ഷികളുടെ മലവിസര്‍ജ്യവും പരമ്പരാഗത വസ്തുക്കളും ചേര്‍ത്താണ് ഫേഷ്യല്‍ മിശ്രിതം തയ്യാറാക്കുന്നത്. ഇത് തൊലിയെ ഏറെ മാര്‍ദ്ദവമുള്ളതാക്കുമത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha