നഖങ്ങളുടെ ആരോഗ്യത്തിന്
ആരോഗ്യമുള്ള നഖങ്ങള്‍ ആരോഗ്യമുള്ള ഒരു ശരീരത്തെയാണ് സൂചിപ്പിക്കുക.നഖങ്ങള്‍ വിണ്ട് കീറാതിരിക്കാനും അരിക് പൊട്ടാതിരിക്കാനും നഖങ്ങളുടെ ആകൃതി ശരിയാക്കി നിര്‍ത്താനുമായി എല്ലാ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കിടയിലും നഖങ്ങളുടെ അരിക് ചെറുതായി വെട്ടി കൊടുക്കുക.
നഖത്തിന്റെ ആരോഗ്യത്തിനായി ആഴ്ചയിലൊരിക്കല്‍ ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ നീര് ചേര്‍ത്ത ചൂടുവെള്ളമെടുത്ത് കൈവിരലുകള്‍ അതില്‍ മുക്കിവെയ്ക്കുക.മാനിക്യൂര്‍ ചെയ്യുമ്പോള്‍ നഖത്തിനടുത്തള്ള പുറം തൊലി പൊട്ടിപ്പോവാതെ ശ്രദ്ധിക്കുക. ഇത് ഇന്‍ഫെക്ഷനുകള്‍ ഉണ്ടാവാന്‍ കാരണമാകും എന്ന് ഓര്‍ക്കുക.
സോപ്പുപൊടിയും മറ്റും ഉപയോഗിക്കുമ്പോഴും നഖത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവെയ്ക്കുക. അധിക സമയം സോപ്പ് വെള്ളം കൈയിലിരിക്കുന്നത് നഖങ്ങളെ ദുര്‍ബലപ്പെടുത്തും. നഖങ്ങള്‍ എപ്പോഴും ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കുക. നനഞ്ഞിരിക്കുന്നത് നഖങ്ങള്‍ പൊട്ടാന്‍ കാരണമാകും.
നഖങ്ങള്‍ വെട്ടുമ്പോളും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. തീര്‍ത്തും ചെറുതായി നഖങ്ങള്‍ വെട്ടാതിരിക്കുക. ഇത് നഖങ്ങള്‍ വളരുന്നത് വൈകിപ്പിക്കും. മോയ്‌സ്ച്വറൈസ് ക്രീമുകള്‍ പുരട്ടുമ്പോള്‍ നഖങ്ങളില്‍ കൂടി പുരട്ടാന്‍ ശ്രദ്ധവെയ്ക്കുക. നഖങ്ങളില്‍ എപ്പോഴും നെയില്‍ പോളീഷ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് നഖങ്ങളില്‍ മഞ്ഞ നിറം പടരാന്‍ ഇടയാക്കും. ഇടയ്ക്ക് സൂര്യപ്രകാശം നഖത്തില്‍ തട്ടുന്നത് നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha