ആഘോഷവേളകളില്‍ തിളങ്ങാന്‍ ജയ്പ്പൂരി കമ്മലുകള്‍
ആഘോഷ വേളകളില്‍ തിളങ്ങാന്‍ പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്നത് ഉത്തരേന്ത്യന്‍ കമ്മലുകളാണ്. മീനാകാരി, ജയ്പ്പൂരി കമ്മലുകളാണ് ഇതില്‍ പ്രധാനികള്‍. ആഘോഷ വേളകളില്‍ പെണ്‍കുട്ടികള്‍ അണിയുന്ന പഞ്ചാബി സല്വാര്‍, ചോളി, ലാച്ച എന്നീ ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കൊപ്പം രാജസ്ഥാനി മാതൃകയിലുള്ള മീനാകാരി കമ്മലുകളും ജയ്പ്പൂരി റിങ്ങുകളും നന്നേ ഇണങ്ങും എന്നതാണ് ഇവയെ പ്രിയപ്പെട്ടതാക്കുന്നത്.
കളിമണ്ണില്‍ നിര്‍മിച്ച ഭാരം കുറഞ്ഞ കമ്മലുകളാണ് മീനാകാരി. സ്വാഭാവികമായ ഡിസൈനുകളിലും ആകര്‍ഷകമായ നിറങ്ങളിലും ലഭ്യമാണ്. ഒറ്റ നിറത്തിലുള്ള മീനാകാരി കമ്മലുകള്‍ക്കും വിവിധ നിറങ്ങളിലുള്ള മുത്തുകളും കല്ലുകളും സീക്വന്‍സുകളും പിടിപ്പിച്ചവയ്ക്കും ചില്ല് പതിപ്പിച്ചവയ്ക്കും ആവശ്യക്കാരേറെ. തട്ടുതട്ടായി അലുക്കുകളുള്ള കമ്മലുകളും കൂട്ടത്തിലുണ്ട്. വസ്ത്രത്തിന് യോജിച്ച നിറങ്ങള്‍ക്കനുസരിച്ച് മീനാകാരി കമ്മലുകള്‍ ലഭിക്കുമെന്ന സവിശേഷതയുമുണ്ട്.
ജയ്പ്പൂരി ഇയര്‍റിങ്ങുകള്‍ക്കും ഗുജറാത്തി ഹാങ്ങിംഗ് ജിമുക്കികള്‍ക്കും ആഘോഷവേളകളിള്‍ മീനാകാരി കമ്മലുകളുടേതിന് തുല്യമായ പ്രാധാന്യം ലഭിച്ചു കഴിഞ്ഞു. ഓക്‌സിഡൈസ്ഡ് സില്വറില്‍ നിര്‍മിച്ചിരിക്കുന്ന ഗുജറാത്തി ഹാങ്ങിംഗ് ജിമുക്കികളില് മുത്തുകളും സീക്വന്‍സും ഗ്ലാസുമൊക്കെ ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു. ഇവയില്‍ മള്‍ട്ടി കളര്‍ ജിമ്മുക്കികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജിമുക്കികളും വിപണി കീഴടക്കിക്കഴിഞ്ഞു. വലിയ റിങ്ങിനുള്ളില്‍ സൂര്യകാന്തിയും നക്ഷത്രവും ഹൃദയാകൃതിയുമൊക്കെ സെറ്റ് ചെയ്തു ചെറുമണികള്‍ തൂക്കിയ ജയ്പ്പൂരി കമ്മലുകളും പെണ്‍കുട്ടികളുടെ കാത് കവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha