മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോകാനും ഫേസ് ബ്ലീച്ച്
മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുവാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര്. വരണ്ട ചര്‍മ്മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നാരങ്ങ നീരില്‍ അല്പം പാല്‍പ്പാട കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടവുന്നതാണ്. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം.
നിറം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മുഖക്കുരു കൂടി പോകാന്‍ മഞ്ഞള്‍ പൊടിയും ചെറുനാരങ്ങ നീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തു പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.
സിട്രിക് ആസിഡ് ധാരാളമുള്ള ഏതു പഴവര്‍ഗവും ബ്ലീച് ചെയ്യാന്‍ ഉപയോഗിക്കാം. ഓറഞ്ച് തൊലി ഉണക്കിപൊടിച്ച് പാലില്‍ കുഴച്ച് മുഖത്തു പുരട്ടുക. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് ക്രീം ആക്കി ഉപയോഗിക്കുന്നതും സിട്രിക് ആസിഡിന്റെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ ലഭിക്കാന്‍ സഹായകമാണ്.
വെള്ളരിക്കയും ചെറുനാരങ്ങനീരും ധാന്യമാവും ചേര്‍ത്ത് ഉണ്ടാക്കുന്ന പേസ്റ്റ് നിറം വര്‍ദ്ധിപ്പിക്കുവാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സഹായിക്കും. പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് ബ്ലീച്ചും തിളക്കമാര്‍ന്ന മുഖകാന്തി നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha