ചർമ്മ പ്രശ്നങ്ങൾ അലട്ടുന്നോ...? എണ്ണമയമുള്ള ചർമ്മത്തിന് ഇനി പരിഹാരം....
ചർമ്മ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ മഞ്ഞുകാലമാകുമ്പോഴേക്കും ഈ പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും. ചർമ്മം വരണ്ടതാകുന്നതാണ് ഇതിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന പ്രശ്നം. അന്തരീക്ഷത്തല്‍ ഈര്‍പ്പം കുറയുന്നതിനാല്‍ ചര്‍മ്മം
വരണ്ട് പൊട്ടുന്നു. എന്നിരുന്നാലും, നിങ്ങളുടെ സെബാസിയസ് ഓയില്‍ ഗ്രന്ഥികള്‍ അധിക എണ്ണ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുന്നില്ല. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ശീതകാല ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കണം. കാരണം മുഖത്തെ കൊഴുത്ത ഭാവവും തിളങ്ങുന്ന എണ്ണ മയവും ആരും ആഗ്രഹിക്കുന്ന കാര്യമല്ല.
വരണ്ട ശൈത്യകാല കാറ്റ് അധിക എണ്ണയെ നീക്കം ചെയ്യുന്നു. പക്ഷേ ഇത് പൂര്‍ണ്ണമായും ശരിയല്ല. ശീതകാലത്തായാലും വേനലായാലും എണ്ണമയമുള്ള ചര്‍മ്മത്തിന് പ്രത്യേക പരിചരണം നല്‍കണം. നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മത്തെ പരിപാലിക്കാന്‍ വീട്ടില്‍ തന്നെ മികച്ച സ്‌ക്രബുകള്‍ തയ്യാറാക്കി ഉപയോഗിക്കാം. ശൈത്യകാലത്ത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനായി സഹായിക്കുന്ന ചില മികച്ച സ്‌ക്രബ്ബുകള്‍ ഇതാ.....
പപ്പായ സ്‌ക്രബ്
പപ്പായ നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും വളരെയേറെ ഗുണം ചെയ്യും. ½ കപ്പ് പപ്പായ പള്‍പ്പ്, ½ ടീസ്പൂണ്‍ തക്കാളി നീര് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ശുദ്ധജലം കൊണ്ട് വൃത്തിയാക്കുക. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരമായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പപ്പായ സ്‌ക്രബ് ഉപയോഗിക്കാം.
ആപ്പിള്‍ സ്‌ക്രബ്
ആപ്പിളും ഓട്സും എണ്ണമയമുള്ള ചര്‍മ്മത്തില്‍ പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യും. ഈ സ്‌ക്രബ് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ½ കപ്പ് ആപ്പിള്‍ കഷ്ണം, 1 ടീസ്പൂണ്‍ ഓട്‌സ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ആദ്യം എല്ലാ ചേരുവകളും ഒരു പാത്രത്തിലിട്ട് നന്നായി ഇളക്കുക. ഇനി ഇത് ചര്‍മ്മത്തില്‍ പുരട്ടി മസാജ് ചെയ്യുക. കുറച്ചു നേരം ഇത് ചര്‍മ്മത്തില്‍ പുരട്ടുക. എന്നിട്ട് വെള്ളം ഉപയോഗിച്ച് കഴുകി നല്ല മോയ്‌സ്ചറൈസര്‍ പുരട്ടുക.
ഓട്‌സ് സ്‌ക്രബ്
ഓട്‌സ് സ്‌ക്രബ് നിങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ നല്‍കുന്നു. തേന്‍ ചര്‍മ്മത്തെ ജലാംശം നല്‍കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു, തൈര് സെബം ഉല്‍പാദനത്തെ നിയന്ത്രിക്കുന്നു. 1 ടേബിള്‍സ്പൂണ്‍ ഓട്സ്, 1 ടീസ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ കട്ടിയുള്ള തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ഈ സ്‌ക്രബ് തയാറാക്കാന്‍ ആവശ്യം. എല്ലാ ചേരുവകളും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ സ്‌ക്രബ് പുരട്ടുന്നത് എണ്ണമയം നീക്കാന്‍ സഹായിക്കും.
കോഫി സ്‌ക്രബ്
എണ്ണമയമുള്ള ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നതിനും നിങ്ങളുടെ മുഖത്ത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും കോഫി സ്‌ക്രബ് നിങ്ങളെ സഹായിക്കും. 1 ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി, 1 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ സ്‌ക്രബ് പുരട്ടുക. നിങ്ങള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍, തൈരിന് പകരം തേന്‍ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha